
വേലൂപ്പാടം ∙ കെഎഫ്ആർഐ അതിർത്തിയിലെ കമ്പിവേലികൾ പലയിടത്തും തുരുമ്പെടുത്ത് നശിച്ചതിനാൽ വന്യജീവികൾ റോഡിലേക്കിറങ്ങുന്നതായി പരാതി. കെഎഫ്ആർഐ പരിസരത്തുനിന്നും തകർന്ന കമ്പിവേലിക്കിടയിലൂടെ റോഡിനു എതിർവശത്തുള്ള കശുമാവിൻതോട്ടത്തിലേക്കാണ് കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യജീവികൾ പായുന്നത്.
റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഇത് ഭീഷണിയാണെന്നും സുരക്ഷിതമായ സോളർ വേലിയോ മതിലുകളോ പണിത് ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നും പിഡിപി പുതുക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നേതാക്കളായ ശിഹാബ് പെരുവാൻ കുഴിയിൽ, സിദ്ദീഖ് ആലുങ്ങൽ, നിഷാദ് തറയിൽ, കബീർ മുക്കൻ, സിദ്ദീഖ് പൊറ്റമ്മൽ എന്നിവരടങ്ങിയ സംഘം കെഎഫ്ആർഐ ഓഫിസർക്ക് പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]