
മെഗാ രക്തദാന ക്യാംപ്
കുട്ടനെല്ലൂർ∙ എൽഎംഎൽപി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ 17ന് 8.30 മുതൽ 12.30 വരെ സ്കൂൾ അങ്കണത്തിൽ മെഗാ രക്തദാന ക്യാംപ് നടക്കും. ഫോൺ:9961835295.
ആംബുലൻസ് ഡ്രൈവർ
പുതുക്കാട് ∙ താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറുടെ ഒഴിവുണ്ട്. അപേക്ഷകൾ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ വിലാസത്തിൽ ഇമെയിൽ മുഖേനയോ തപാലിലോ നേരിട്ടോ 20നു വൈകിട്ട് 5നു മുൻപായി സമർപ്പിക്കണം.
ഫോൺ: 0480 2751232. അഷ്ടദ്രവ്യ മഹാഗണപതി ഹോമം
ആറാട്ടുപുഴ ∙ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം 15ന് വെളുപ്പിന് 5ന് നടക്കും.
ഹോമത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വെളുപ്പിന് ചുറ്റുവിളക്ക് ഉണ്ടായിരിക്കും. തന്ത്രി കെ.പി.കൃഷ്ണൻ ഭട്ടതിരിപ്പാട് മുഖ്യ കാർമികനാകും.
തൈ വിൽപന
തൃശൂർ ∙ കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയിലെ ബയോ ടെക്നോളജി ഡിപ്പാർട്മെന്റിൽ ടിഷ്യു കൾചർ റോബസ്റ്റ വാഴത്തൈകളും ടിഷ്യു കൾചർ ഇഞ്ചി തൈകളും വിൽപനയ്ക്ക്.
90481 78101. ഹിന്ദി കോഴ്സ്
തൃശൂർ ∙ കേരള ഹിന്ദി പ്രചാരസഭയുടെ ശാഖാ കാര്യാലയമായ തൃശൂർ ബ്രാഞ്ചിൽ ആരംഭിച്ച പ്രഥമ, ദൂസരി, രാഷ്ട്രഭാഷ, പ്രവേശ്, ഭൂഷൺ, സാഹിത്യാചാര്യ അധ്യാപക പരിശീലന കോഴ്സുകളിലേക്കും സ്റ്റെനോഗ്രഫി (ഹിന്ദി ടൈപ്പ്റൈറ്റിങ് ആൻഡ് ഹിന്ദി ഷോർട് ഹാൻഡ്) കോഴ്സിനും അപേക്ഷിക്കാം.
96564 87086. പിജി സീറ്റൊഴിവ്
ഗുരുവായൂർ∙ ശ്രീകൃഷ്ണ കോളജിൽ മലയാളം, സംസ്കൃതം, ഇക്കണോമിക്സ്, കൊമേഴ്സ്, ബോട്ടണി, ഫിസിക്സ് ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഓപ്പൺ, എസ്സി, എസ്ടി, കമ്യൂണിറ്റി വിഭാഗത്തിൽ സീറ്റ് ഒഴിവ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പിജി ക്യാപ് (സിഎപി) റജിസ്ട്രേഷൻ ചെയ്തവർ രേഖകൾ സ ഹിതം നാളെ 3ന് മുൻപായി കോളജ് ഓഫിസിൽ ബന്ധപ്പെടണം.
സീറ്റൊഴിവ്
ചാലക്കുടി ∙ ഗവ. ഐടിഐയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ ഐടിഐയിൽ നേരിട്ടെത്തി 19നകം അപേക്ഷ സമർപ്പിക്കണം. 9495331239.
കാട്ടൂർ∙എവുപ്രാസ്യ ട്രെയ്നിങ് കോളജ് ഫോർ വിമൻസിൽ കൊമേഴ്സ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള കൂടിക്കാഴ്ച നാളെ10ന്. 8281985254
സ്പോട് അഡ്മിഷൻ
കൊരട്ടി ∙ ഗവ.
പോളിടെക്നിക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ, പോളിമർ, ടെക്സ്റ്റൈൽ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആരംഭിച്ച സ്പോട് അഡ്മിഷൻ ഇന്നും നാളെയും തുടരും. 8593920277.
ചാലക്കുടി ∙ വിജയരാഘവപുരം ഗവ. ഐടിഐയിൽ പ്ലമർ (ഒരു വർഷ കോഴ്സ്), ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷ കോഴ്സ്) എന്നിവയിൽ പട്ടിക വിഭാഗത്തിനു നീക്കി വച്ചതിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
9496450960. ഒഴിവ്
ഇരിങ്ങാലക്കുട∙പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നന്തിക്കര ഗവ.
പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിൽ വിദ്യാർഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിനു പട്ടികജാതി വിഭാഗത്തിൽപെട്ട മേട്രൻ കം റസിഡന്റ് ട്യൂട്ടറുടെ ഒഴിവ്.
കൂടിക്കാഴ്ച 18ന് 11ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ.
9847375691. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]