
ചെന്ത്രാപ്പിന്നി ∙ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ ഹൈസ്കൂളിന് സമീപം പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ഒരാഴ്ചയായി പലയിടത്തും ജലം ഒഴുകാൻ തുടങ്ങിയിട്ട്.
ഇതേ റോഡിൽ എടത്തിരുത്തി പുളിഞ്ചോട് മുതൽ മതിലകം പള്ളിവളവിനും ഇടയിൽ ഒട്ടേറെ സ്ഥലങ്ങളിൽ ചെറുതും വലുതുമായ നിലയിൽ പൈപ്പ് പൊട്ടി ജലം പാഴാവുന്നുണ്ട്. വാടാനപ്പള്ളി സെക്ഷന്റെ കീഴിൽ വരുന്ന സിവി സെന്ററിന് വടക്ക് വശവും പൈപ്പ് പൊട്ടി ശുദ്ധജലം പാതയോരത്ത് നഷ്ടപ്പെടുന്നു. ചളിങ്ങാട് പള്ളിക്ക് സമീപത്തും ഒറ്റത്തൈ ജംക്ഷനിൽ പ്രധാന പൈപ്പിൽ രണ്ടിടത്തും ജലം പാഴവുന്നു.പൈപ്പ് പൊട്ടിയതിനെ തുടർന്ന് ടാറിങ് തകർന്ന് റോഡിൽ വലിയ കുഴികൾ ആയിട്ടുണ്ട്.
ആളുകൾ കുഴിയിൽ വീഴാതിരിക്കാൻ റിഫ്ലക്ടർ പോസ്റ്റ് സ്ഥാപിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം കയ്പമംഗലം, പെരിഞ്ഞനം, മതിലകം, എസ്എൻപുരം പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം നിർത്തി വച്ച് മൂന്ന് ടീം ആക്കി പരമാവധി പൊട്ടിയ പൈപ്പുകൾ നന്നാക്കുമെന്ന് ജലഅതോറിറ്റി മതിലകം സെക്ഷൻ അധികൃതർ അറിയിച്ചിരുന്നെങ്കിലും 6 സ്ഥലങ്ങളിൽ മാത്രമാണ് കേട് തീർക്കാൻ ആയത്. പലയിടത്തും കുഴി കുത്തുമ്പോൾ മഴ വെള്ളം മൂലം റോഡ് ഇടിയുന്നതുമാണു തടസ്സമാവുന്നതായി അധികൃതർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]