
പുത്തൻചിറ ∙ കൊമ്പത്തുകടവ്- പുത്തൻചിറ റോഡിൽ കേബിളുകൾക്കായി കുഴിയെടുത്ത ഭാഗങ്ങളിൽ വാഹനങ്ങളുടെ ചക്രങ്ങൾ താഴ്ന്ന് അപകടമുണ്ടാകുന്നത് പതിവാകുന്നു. റോഡിലെ ടാറിങ്ങും കോൺക്രീറ്റ് ടൈലും പൊളിച്ചു നീക്കിയാണ് കേബിളുകൾ സ്ഥാപിച്ചിരിക്കുന്നത്.
പൊളിച്ച ഭാഗങ്ങൾ പിന്നീട് അശാസ്ത്രീയമായി മൂടുന്നതാണ് അപകടങ്ങൾക്കു കാരണമാകുന്നത്.
മണ്ണിട്ടു മൂടിയ ഭാഗങ്ങളിൽ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകുകയും വാഹനങ്ങളുടെ ചക്രങ്ങൾ താഴ്ന്നു പോകുന്ന വിധം ഇടിയുന്നതായും യാത്രക്കാർ പറയുന്നു. കോൺക്രീറ്റ് ടൈൽ പൊളിച്ചു നീക്കുന്ന ഭാഗങ്ങൾ കേബിൾ സ്ഥാപിച്ച ശേഷവും പൂർവസ്ഥിതിയിലാക്കാൻ വൈകുന്നതും അപകടങ്ങളുണ്ടാക്കുന്നു.
ടൈലുകളുടെ നിര തെറ്റുന്നതിനും വലിയ കുഴി രൂപപ്പെടുന്നതിനും ഇതു കാരണമാകുന്നതായും പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]