
കൊരട്ടി ∙ മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒരാഴ്ചയ്ക്കകം പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നു ഹൈക്കോടതി ദേശീയപാത അതോറിറ്റി അധികൃതർക്കും കരാറുകാർക്കും മുന്നറിയിപ്പു നൽകിയത് 4 ദിവസം മുൻപാണ്. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവു നിർത്തലാക്കുമെന്നാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പു നൽകിയത്.
15ന് ഒരാഴ്ച തികയും. ഇന്നടക്കം വെറും 3 ദിവസം മാത്രം ബാക്കി.
ഹൈക്കോടതി നിർദേശം വന്ന് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും കാര്യമായ പരിഹാര നടപടികളൊന്നും ദേശീയപാതയിലുണ്ടായിട്ടില്ല.
ഗതാഗതക്കുരുക്കാകട്ടെ കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമാകുകയും ചെയ്തു.ആംബുലൻസുകൾ അടക്കം കുരുക്കിൽപ്പെട്ടു. തകർന്ന ബദൽ റോഡുകൾ ടാറിങ് നടത്തുകയാണ് കുരുക്കൊഴിവാക്കാനുള്ള പ്രധാന മാർഗം.
എന്നാൽ മഴ തുടരുന്നതിനാൽ ടാറിങ് നടത്താനാകില്ലെന്ന നിലപാടിലാണു ദേശീയപാത അതോറിറ്റിയും കരാറുകാരും. മുരിങ്ങൂർ, കൊരട്ടി, പെരുമ്പി, ചിറങ്ങര എന്നീ ഭാഗങ്ങളിൽ ദേശീയപാതയിലും ബദൽ റോഡിലും കുഴികൾ ഒട്ടേറെയാണ്. കരാർ കമ്പനി കരിങ്കൽച്ചീളുകളും പാറമട
അവശിഷ്ടവും ഇട്ടു കുഴികൾ അടയ്ക്കാൻ ശ്രമിച്ചയിടങ്ങളിൽ മഴ പെയ്തതോടെ ചെളിയും വെള്ളവും നിറഞ്ഞു യാത്രാദുരിതം ഇരട്ടിയാകുകയാണ്.
കുരുക്ക് ഒഴിവാക്കാനായി വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന സമാന്തര പാതകളും വൻ തോതിൽ തകർന്ന നിലയിലാണ്. കൊരട്ടിയിലും മുരിങ്ങൂരിലും ചിറങ്ങരയിലും ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഡ്രെയ്നേജിന്റെ നിർമാണവും പൂർത്തിയാക്കിയിട്ടില്ല. യാത്രാദുരിതം പരിഹരിക്കാമെന്നു മുൻപു കലക്ടർക്കും എംപിക്കും എംഎൽഎയ്ക്കും റൂറൽ ജില്ലാ പൊലീസ് മേധാവിക്കും നൽകിയ ഉറപ്പുകൾ കരാറുകാർ ചെവികൊണ്ടിട്ടില്ല.
കോടതി നൽകിയ നിർദേശങ്ങളും പാലിക്കപ്പെട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]