
തോണി തുഴയാനുള്ള ലൈസൻസ് അല്ലല്ലോ അല്ലേ? വെള്ളം കയറിയ ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റ്
ചാലക്കുടി∙ശക്തമായ മഴയിൽ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വെള്ളം കയറിയതിനെ തുടർന്നു ടെസ്റ്റ് ഭാഗികമായി തടസ്സപ്പെട്ടു. രാവിലെ മുതൽ ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ ഗ്രൗണ്ടിലാകെ വെള്ളം നിറയുകയായിരുന്നു.
വെള്ളം നിറഞ്ഞ ഗ്രൗണ്ടിൽ തന്നെ ഒടുവിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തി. എല്ലാ മഴയിലും ഇതു തന്നെയാണു സ്ഥിതി.
വെള്ളം ഒഴുകിപ്പോകാൻ മതിയായ ഡ്രെയ്നേജ് സംവിധാനം ഇല്ലാത്തതാണു കാരണം. ഇന്നലെ 2 ബാച്ചുകളിലായി 80 പേരാണ് ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുത്തത്.
ഇതിൽ പകുതിപ്പേരും ടെസ്റ്റ് പാസായില്ല. വെള്ളക്കെട്ട് കാരണമാണു പലർക്കും ടെസ്റ്റ് പാസാകാൻ കഴിയാതിരുന്നതെന്ന് ആക്ഷേപമുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലമാണ് ഡ്രൈവിങ് ടെസ്റ്റ് നടത്താനായി വർഷങ്ങളായി ഉപയോഗിക്കുന്നത്. നേരത്തെ ഗവ.മോഡൽ ഹൈസ്കൂളിന്റെ കളിക്കളമായിരുന്നു ഇത്.
ദേശീയപാത നിർമാണത്തോടെ കളിക്കളത്തിനു നടുവിലൂടെ ദേശീയപാതയുടെ കടന്നു പോയതു കളിക്കളത്തെ രണ്ടായി മുറിച്ചു.ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഇവിടെ നിന്നു മാറ്റി സ്ഥാപിക്കാൻ നേരത്തെ മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചെങ്കിലും നടപ്പായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]