
തൃശൂർ ജില്ലയിൽ ഇന്ന് (13-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഷു–ഇൗസ്റ്റർ ആഘോഷം
കൊടുങ്ങല്ലൂർ ∙ അഞ്ചപ്പാലം ടീംസ് ആൻഡ് കമ്പനി വിഷു – ഇൗസ്റ്റർ ആഘോഷം കേരളേശ്വരപുരം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ 20ന് നടത്തും. കായിക മത്സരങ്ങൾ, വിവിധ കലാപരിപാടികൾ, എഴുപത് വയസ്സിനു മുകളിലുള്ള രക്ഷിതാക്കളെ ആദരിക്കൽ, വൈകിട്ട് ദൃശ്യവിരുന്നും കൈക്കൊട്ടിക്കളിയും നടത്തും.
കുരിശുമുടി തീർഥാടനം ഇന്ന്
കൊടകര ∙ കനകമല മാർത്തോമ കുരിശുമുടി മഹാതീർഥാടനം ഇന്ന് നാലിന് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോൺ വിൽസൺ ഈരത്തറ അധ്യക്ഷത വഹിക്കും. ഏഴിന് കുരിശുമുടിയിൽ ദിവ്യബലിക്ക് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും. 27ന് പുതുഞായർ വിശ്വാസപ്രഖ്യാപന തിരുനാളോടെ തീർഥാടനം സമാപിക്കും. രാവിലെ 8.30 ന് അടിവാരം പള്ളിയിൽ നിന്ന് തിരുനാൾ പ്രദക്ഷിണം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.മനോജ് മേക്കാടത്ത്, പിആർഒ ഷോജൻ ഡി . വിതയത്തിൽ എന്നിവർ അറിയിച്ചു.
യോഗ പരിശീലനം
പരിയാരം ∙ പഞ്ചായത്തും, ഗവ. ആയുർവേദ ആശുപത്രിയും ചേർന്ന് യോഗ പരിശീലനം നടത്തുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗ നിയന്ത്രണം, ഏകാഗ്രത, പഠന വൈകല്യം എന്നിവ സംബന്ധിച്ച് വിദ്യാർഥികൾക്ക് പ്രത്യേകമായി ക്ലാസ് ഉണ്ടായിരിക്കും.വനിതകൾക്കും, വയോജനങ്ങൾക്കും മാത്രമായും പരിശീലനം നൽകും.9497803304
നിയമനം
ചാവക്കാട്∙ഒരുമനയൂർ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് ഓവർസീയറെ നിയമിക്കുന്നു. അപേക്ഷകൾ 22ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
അധ്യാപക ഒഴിവ്
തൃപ്രയാർ ∙ നാട്ടിക എജ്യുക്കേഷനൽ സൊസൈറ്റി ആർട്സ് ആൻഡ് സയൻസ് കോളജിൽ കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ അസി. പ്രഫസർമാരുടെ ഒഴിവ്. [email protected], 9745782120.
വിഷു പഞ്ചാരി
തൃശൂർ ∙ തൃശൂർ വാദ്യഗുരുകുലത്തിന്റെ നേതൃത്വത്തിൽ വിഷുദിനത്തിൽ രാവിലെ 7.30 നു വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് ‘വിഷു പഞ്ചാരി’ എന്ന പേരിൽ മേളം നടത്തും.
കടങ്ങോട് സോക്കർ ലീഗ്: ഇന്ന് ഫൈനൽ
കടങ്ങോട് ∙ പഞ്ചായത്തിലെ മികച്ച 10 ടീമുകളെ പങ്കെടുപ്പിച്ച് വെള്ളറക്കാട് പഞ്ചായത്ത് മൈതാനത്ത് നടത്തുന്ന കടങ്ങോട് സോക്കർ ലീഗ് – സീസൺ 4ന്റെ ഇന്ന് വൈകിട്ട് 4ന് നടക്കുന്ന ഫൈനലിൽ ടീം വെല്ലിക്ക പന്നിത്തടവും സിബിസി ചിറ്റിലങ്ങാടും തമ്മിൽ ഏറ്റുമുട്ടും.