കൊരട്ടി ∙ ദേശീയപാതയിൽ ചിറങ്ങര കെആർപി ട്രേഡേഴ്സിനു സമീപം വീണ്ടും മറ്റൊരു സ്ലാബ് തകർന്നു. ഡ്രെയ്നേജിനു മുകളിൽ സ്ഥാപിച്ച നാലാമത്തെ സ്ലാബാണ് ഇവിടെ ഒരാഴ്ചയ്ക്കിടെ തകരുന്നത്. സ്ലാബ് തകർന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. ഡ്രെയ്നേജ് നിർമാണ സമയത്തു തന്നെ അപാകതയുണ്ടെന്നു നാട്ടുകാരും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടിയെങ്കിലും ദേശീയപാത അധികൃതരോ കരാറുകാരോ ചെവി കൊണ്ടില്ല. ഏതാനും ദിവസം മുൻപും ചിറങ്ങരയിൽ ഡ്രെയ്നേജിനു മുകളിൽ സ്ഥാപിച്ച സ്ലാബ് തകർന്നിരുന്നു.
ആ സ്ലാബിനു താഴെ വെള്ളം കെട്ടിക്കിടക്കുന്നതും കണ്ടെത്തിയിരുന്നു.
ആ സമയത്തു തന്നെ ഏതാനും സ്ലാബുകൾ കൂടി തകർച്ചയുടെ വക്കിലാണെന്നു നാട്ടുകാർ തൊഴിലാളികളെ അറിയിച്ചെങ്കിലും മാറ്റിയില്ല. ഇനിയും ഏതു നിമിഷവും സ്ലാബുകൾ തകരുമെന്ന ഭീതിയിലാണു നാട്ടുകാരും യാത്രക്കാരും.
ഡ്രെയ്നേജിനു മുകളിലെ സ്ലാബുകൾക്കു മുകളിൽ കൂടി ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകുന്നുണ്ട്. അവയ്ക്ക് കൂടി ഉപയോഗിക്കാവുന്ന ബലത്തോടെയാണു സ്ലാബ് നിർമിച്ചതെന്നായിരുന്നു കരാറുകാരുടെ അവകാശവാദമെങ്കിലും സ്ലാബ് തകരുന്നതു വീണ്ടും ആവർത്തിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

