പാലിയേക്കര ∙ ടോൾപ്ലാസയിൽ ഗതാഗതക്കുരുക്കിനു കാരണം ഫാസ്ടാഗ് ടോൾ പിരിവിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സാങ്കേതിക പിഴവാണെന്ന് ആക്ഷേപം. ഓരോ വാഹനത്തിനും ടോൾ പിരിവിന് കൂടുതൽ സമയം എടുക്കുന്നതോടെ വാഹനനിരയും കൂടുന്നു.
ഇതോടെ ടോൾ ബൂത്തിലും പ്ലാസയുടെ വരിയിലും വാഹനങ്ങൾക്ക് കൂടുതൽ സമയം ചെലഴിക്കേണ്ടിവരികയാണ്. നാളെ കലോത്സവം കൂടി ആരംഭിക്കുന്നതോടെ ആയിരക്കണക്കിനു വാഹനങ്ങളാകും ഓരോ ദിവസവും തൃശൂരിലേക്കു വരികയും തിരികെ പോകുകയും ചെയ്യുക.
പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകും.
നിശ്ചിത ദൂരപരിധി പിന്നിട്ട് വാഹനനിര നീണ്ടാൽ ടോൾബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിടുന്നത് പരിഗണിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഒരു വാഹനത്തിൽ നിന്ന് ഫാസ്ടാഗിലൂടെ 3 മുതൽ 5 സെക്കൻഡിനുള്ളിൽ ടോൾ പിരിവ് പൂർത്തിയാക്കേണ്ടിടത്ത് 15 സെക്കൻഡിൽ കൂടുതൽ സമയമാണ് ടോൾപിരിവിന് എടുക്കുന്നത്.
വാഹനത്തിൽ പതിപ്പിച്ചിട്ടുള്ള ഫാസ്ടാഗ്, റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻടെക്നോളജി വഴിയാണ് പ്രവർത്തിക്കുന്നത്. ടാഗ് റീഡ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളുടെ കാര്യക്ഷമത കുറയുന്നതും ടോൾ പിരിക്കുന്നതിന് നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഓൺലൈനുമായി ബന്ധിപ്പിക്കുന്ന ടോൾപ്ലാസയിലെ കംപ്യൂട്ടർ സംവിധാനങ്ങളിലെ പോരായ്മയും സോഫ്റ്റ് വെയറിലെ അപാകതയും പ്രതിസന്ധിക്ക് കാരണമാകാം.
മുൻപ് ഇത്തരത്തിൽ ആരോപണമുയർന്നപ്പോൾ ജില്ലാ ഭരണകൂടം ഇടപെടുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.
മോട്ടർ വകുപ്പുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ ടോൾ പിരിവിലെ സാങ്കേതിക പ്രശ്നത്തെ തുടർന്നുള്ള വേഗക്കുറവ് ടോൾപ്ലാസയിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ദേശീയപാത അതോറിറ്റി ഇടപെട്ട് പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്ടാഗ് റീഡിങ് സംവിധാനം മെച്ചപ്പെടുത്തിയിരുന്നു. പക്ഷേ ഇപ്പോൾ മണ്ഡലമാസം ആരംഭിച്ചപ്പോൾ മുതൽ ചില സമയങ്ങളിൽ ടോൾപ്ലാസയിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങളുടെ എണ്ണം വർധിച്ചതാണ് ടോൾപ്ലാസയിലെ തിരക്കിനു കാരണമായി ടോൾകരാർ കമ്പനി സൂചിപ്പിച്ചിരുന്നതെങ്കിലും പ്രശ്നം സങ്കീർണമാണെന്നാണ് വിവരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

