ഗായകൻ പി.ജയചന്ദ്രന്റെ വിവാഹച്ചടങ്ങ്. ശങ്കരൻകുട്ടിയെന്ന നാഗസ്വര വിദ്വാനോടൊപ്പം അദ്ദേഹത്തിന്റെ മകനും നാഗസ്വരം വായിക്കാനെത്തിയിരുന്നു.
1958ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിന്നു പകർത്തപ്പെട്ട ഒരു അനശ്വര ഫോട്ടോയിൽ തനിക്കും കെ.ജെ.
യേശുദാസിനുമൊപ്പം ഇടംപിടിച്ചയാളാണ് ആ ചെറുപ്പക്കാരനെന്നു ജയചന്ദ്രൻ അന്നു തിരിച്ചറിഞ്ഞില്ല. പിന്നീടു നാഗസ്വര വിദ്വാനായും സംഗീതസംവിധായകനായും മാറിയ പി.
ഗോവിന്ദൻകുട്ടിയായിരുന്നു ആ ചെറുപ്പക്കാരൻ. അന്നത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമച്ചിത്രത്തിലെ ജയചന്ദ്രനും ഗോവിന്ദൻകുട്ടിയും ഇന്നില്ല.
ജയചന്ദ്രന്റെ വിയോഗത്തിന് ഒരു വർഷവും ഗോവിന്ദൻകുട്ടിയുടെ വിയോഗത്തിനു നാലുവർഷവും തികയുന്നു.
1958 ൽ തിരുവനന്തപരത്തു നടന്ന സംസ്ഥാന കലോത്സവത്തിൽ വായ്പ്പാട്ടിൽ യേശുദാസിനോടു മത്സരിച്ചു ഗോവിന്ദൻകുട്ടി രണ്ടാം സ്ഥാനം നേടിയിരുന്നു. സമാപനച്ചടങ്ങിൽ യേശുദാസിനും ലയവാദ്യ മത്സരത്തിൽ ഒന്നാമനായ ജയചന്ദ്രനുമൊപ്പം കച്ചേരിയിൽ ഹാർമോണിയം വായിക്കാൻ അവസരം ലഭിച്ചു.
വർഷങ്ങൾ കഴിഞ്ഞ് യേശുദാസും ജയചന്ദ്രനും സംഗീതലോകം കീഴടക്കിയതോടെ മൂന്നാമത്തെ ബാലൻ എവിടെ എന്ന അന്വേഷണം വ്യാപകമായി.
42 വർഷങ്ങൾക്കുശേഷമാണ് അന്നത്തെ ചിത്രത്തിലെ മൂന്നാമൻ നാഗസ്വര വിദ്വാൻ ശങ്കരൻകുട്ടിയുടെ മകൻ പി.ഗോവിന്ദൻകുട്ടിയാണെന്നു ജനമറിയുന്നത്. 15ാം വയസ്സു മുതൽ അച്ഛൻ ശങ്കരൻകുട്ടിയുടെ പിൻമുറക്കാരനായി പാറമേക്കാവിൽ നാഗസ്വര അടിയന്തിരക്കാരനായിരുന്നു ഗോവിന്ദൻകുട്ടി. വർഷങ്ങളോളം തൃശൂർ പൂരത്തിന് നാഗസ്വരം വായിച്ചിരുന്നു.
സമ്മാനങ്ങൾ വാരിക്കൂട്ടിയ ഗാനങ്ങൾ
തൃശൂർ വിവേകോദയം സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ലളിതഗാനങ്ങൾക്കു സംഗീതം നൽകുമായിരുന്നു ഗോവിന്ദൻകുട്ടി.
അനുജൻ ഉണ്ണിക്കൃഷ്ണൻ ലളിതഗാന മത്സരത്തിൽ ആലപിച്ചതെല്ലാം പത്താംക്ലാസുകാരൻ ഗോവിന്ദൻകുട്ടി സംഗീതം നൽകിയ ലളിതഗാനങ്ങൾ. അഞ്ചുവർഷം തുടർച്ചയായി അനുജൻ സംസ്ഥാന തല വിജയിയായി.
പിന്നീടു മക്കൾ മത്സരിക്കുമ്പോഴും അച്ഛൻ സംഗീതം നൽകിയ ലളിതഗാനങ്ങൾ തന്നെ പാടിയെന്നു മകൻ സുധിൻ ശങ്കർ ഓർക്കുന്നു. മൂന്നാം തലമുറ കടന്നും അദ്ദേഹത്തിന്റെ പെരുമ നീളുന്നു.
പൂത്തോളിലെ വീട്ടിൽ സംഗീതോപകരണങ്ങളെല്ലാം ഭാര്യ എൻ.ആർ.രാധയും മക്കളും സൂക്ഷിച്ചുവച്ചിട്ടുണ്ട്.
മക്കളുടെയും അധ്യാപകൻ
നാലു മക്കളും കലകളെ ചേർത്തുപിടിച്ചു വളർന്നതിന്റെ കാരണക്കാരൻ അച്ഛൻ തന്നെ. മക്കളായ സുധിൻ നാഗസ്വരത്തിലും സുമന നൃത്തത്തിലും സുനിത പാട്ടിലും സുജേഷ് തകിലിലുമാണ് നൈപുണ്യം കാട്ടിയത്.
അദ്ദേഹത്തെ പിന്തുടർന്ന് മകൻ സുധിനാണ് ഇപ്പോൾ പാറമേക്കാവിലെ നാഗസ്വരം അടിയന്തിരക്കാരൻ. 35 താളത്തിൽ 35 കീർത്തനങ്ങൾ എഴുതിയിട്ടുണ്ട് ഗോവിന്ദൻകുട്ടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

