പരിയാരം ∙ കർഷകനായ കളത്തി വർഗീസിന്റെ 26 വർഷത്തെ മണ്ണിലെ അധ്വാനത്തിന്റെ ഫലം ഒന്നര മാസത്തിനുള്ളിൽ കാട്ടാനയിറങ്ങി ചുവടോടെ പിഴുതെടുത്തു. മോതിരക്കണ്ണി സ്വദേശിയായ ഈ കർഷകന്റെ ഒന്നരയേക്കറിൽ ഉണ്ടായിരുന്ന നൂറിലേറെ തെങ്ങും ഇരുനൂറ്റിയൻപതിലേറെ കവുങ്ങുമാണ് കാട്ടാനകൾ ആഹാരമാക്കിയത്.
ബാക്കിയായ മൂന്ന് തെങ്ങിൽ ഒരെണ്ണം കഴിഞ്ഞ ദിവസം കാടിറങ്ങി വന്ന ആനകൾ മറിച്ചു. ശേഷിച്ച 2 തെങ്ങിൽ മുള്ളു കമ്പി ചുറ്റി സംരക്ഷിക്കുന്നതിനുള്ള പരീക്ഷണം നടത്തിയിട്ടുണ്ട്.
വിളകൾ നശിച്ചതോടെ ബാങ്കിൽ നിന്നെടുത്ത തുക തിരികെ അടയ്ക്കാൻ കഴിയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വയോധികനായ കർഷകൻ.
താഴുങ്ങ റോഡ് അവസാനിക്കുന്ന ഭാഗത്ത് വനാതിർത്തിയിൽ പുറമേ നിന്നെത്തിയവർ ആരംഭിച്ച പൈനാപ്പിൾ കൃഷിയാണ് ആനകളെ ആകർഷിച്ചതെന്ന് നാട്ടുകാർ പറയുന്നു. ആനശല്യം രൂക്ഷമായതോടെ പൈനാപ്പിൾ കൃഷി ഉപേക്ഷിച്ച് ഉടമ സ്ഥലം വിട്ടു.
എന്നാൽ അന്നുമുതൽ കാടിറങ്ങി വന്ന ആനകൾ നാട്ടുകാരുടെ കൃഷിയിടങ്ങളിൽ നിന്നും വിട്ടു പോകുന്നില്ല. വൈകിട്ട് നാല് മണി കഴിഞ്ഞാൽ ആനകൾ പറമ്പുകളിൽ എത്തും.
വനാതിർത്തിയിൽ സ്ഥാപിച്ച സോളർ വേലി മറികടന്നാണ് ആനകൾ ജനവാസ മേഖലയിൽ എത്തുന്നത്. ഏഴാറ്റുമുഖം മലയിൽ നിന്ന് പുഴ കടന്ന് വന്ന ആനകൾക്ക് തിരിച്ച് പോകാൻ കഴിയാതെ വെറ്റിലപ്പാറ, വൈശ്ശേരി, മോതിരക്കണ്ണി, കൊന്നക്കുഴി ജനവാസ മേഖലയിൽ ചുറ്റി തിരിയുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

