ഇന്ന്
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത
∙ കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസ്സമില്ല
വൈദ്യുതി മുടങ്ങും
തളിക്കുളം ∙ എച്ച്ടി ലൈനിൽ ചാഞ്ഞ് നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റുന്ന പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 4 വരെ ചേർക്കര സൗത്ത്, എകെജി, പുത്തൻതോട്, കൊപ്രക്കളം ജംക്ഷൻ, എച്ച്ഡിഎഫ്സി, ശ്രീആർക്കേഡ്, അശോക, കൂരിയാൽ, കൊപ്രക്കളം വെസ്റ്റ്, തളിക്കുളം സെന്റർ, തളിക്കുളം വെസ്റ്റ്, കാരി പീടിക, ആദർശ്, എസ്കോട്ടെൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ജോലി ഒഴിവ്
ചാലക്കുടി ∙ താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്നിഷ്യൻ ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ 10.30ന്. ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ കേന്ദ്രത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിന്റെ ഒഴിവിലേക്ക് നാളെ 11ന് കൂടിക്കാഴ്ച നടത്തും.
ക്ലീനിങ് സ്റ്റാഫിന്റെ ഒഴിവിലേക്കു നാളെ 11.30നു കൂടിക്കാഴ്ച നടത്തും. 0480 2961823.
അധ്യാപക ഒഴിവ്
തൃപ്രയാർ ∙ നാട്ടിക ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ ഇംഗ്ലിഷ്, ഹിന്ദി അധ്യാപക ഒഴിവ്.
അപേക്ഷകൾ 17 ന് മുൻപ് കോളജ് ഓഫിസിൽ ലഭിക്കണം. 0487–2395975.
കടപ്പുറം∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അറബിക്(ജൂനിയർ) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 27ന് 11ന്.
ഗതാഗത നിരോധനം
കുന്നംകുളം ∙ വേലൂർ പോസ്റ്റ് ഓഫിസ് തയ്യൂർ – എരുമപ്പെട്ടി റോഡിലെ ആലുക്കൽ പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പാലം പൊളിക്കുന്ന പ്രവൃത്തി നാളെ ആരംഭിക്കുന്നതിനാൽ ഈ വഴിയിലൂടെ ഇരുചക്ര വാഹനം ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. തയ്യൂർ ഭാഗത്ത് നിന്നും എരുമപ്പെട്ടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പഴവൂർ, പാത്രമംഗലം വഴി തിരിഞ്ഞുപോകണം.
വടക്കാഞ്ചേരി ∙ ആറങ്ങോട്ടുകര തളി തിച്ചൂർ റോഡിൽ തളി വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. ചേർപ്പ് ∙ ചിറക്കൽ പാലത്തിന്റെ പുനർനിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിൽ ഇന്റർലോക്കിങ് ജോലികൾ നടത്തുന്നതിനാൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം ഇന്ന് മുതൽ 22 വരെ ഭാഗികമായി നിരോധിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

