പുന്നയൂർക്കുളം ∙ ഒരു കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച അണ്ടത്തോട് – പെരിയമ്പലം ലിങ്ക് റോഡ് തകർന്നു. കടലേറ്റത്തെ തുടർന്ന് റോഡിന്റെ കോൺക്രീറ്റ് സംരക്ഷണ ഭിത്തി പലയിടത്തും പൊളിഞ്ഞു വീണു.
വിശ്രമ കേന്ദ്രവും ഇരിപ്പിടവും നിർമിക്കാൻ ഉദ്ദേശിച്ച് പണിത കരിങ്കൽ ഭിത്തികളും തകർന്ന നിലയിലാണ്.കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്നാണ് റോഡിന്റെ വശങ്ങൾ തകർന്നു തുടങ്ങിയത്.
പെരിയമ്പലത്താണ് കൂടുതൽ നാശം ഉണ്ടായിട്ടുള്ളത്. സംരക്ഷണം ഉറപ്പാക്കാൻ റോഡിനു ഇരുവശവും കരിങ്കൽഭിത്തി കെട്ടി മുകളിൽ കോൺക്രീറ്റ് ബെൽറ്റ് പണിതിരുന്നു.
ഇത് അതേപടി നീളത്തിൽ പൊളിഞ്ഞു വീണു. മഴക്കാലത്ത് കടൽ റോഡിനു സമീപത്തേക്ക് എത്തുന്നുണ്ട്.
ഭിത്തി വീണതിനാൽ റോഡ് കടലെടുക്കാനുള്ള സാധ്യത ഏറെയാണ്. കടലേറ്റ സമയത്ത് റോഡിൽ നിറഞ്ഞ മണൽ അതേ പടി കിടക്കുകയാണ്.
ഇതിനാൽ വാഹന ഗതാഗതവും പ്രയാസമായി.
റോഡിനും ബീച്ച് സൗന്ദര്യവൽക്കരണത്തിനുമായി അർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1.47 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ റോഡ് പണി മാത്രമാണ് കഴിഞ്ഞിട്ടുള്ളൂ.
ഇന്റർലോക്ക് വിരിച്ച ഓപ്പൺ ജിം, നടപ്പാത, വഴിവിളക്ക്, ബീച്ചിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ 25 മീറ്റർ ഇടവിട്ട് ഇരിപ്പിടം എന്നിവയും പദ്ധതിയിൽ ഉണ്ട്. എന്നാൽ ഇതൊന്നും ചെയ്തിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]