ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ ഒറ്റപ്പെട്ട
പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
സ്പോട്ട് അഡ്മിഷൻ
മായന്നൂർ ∙ പട്ടികജാതി വികസന വകുപ്പിന്റെ ഐടിഐയിൽ സ്വീയിങ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള പട്ടികജാതി–വർഗ സീറ്റുകളിലേക്കു സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്എസ്എൽസി തോറ്റവർക്കും പ്രവേശനം ലഭിക്കും.
8281853944.
കശുമാവിൻതൈ
ആർത്താറ്റ്∙ കൃഷിഭവനിൽ കശുമാവിൻതൈകൾ സൗജന്യമായി വിതരണം തുടങ്ങിയെന്ന് കൃഷി ഓഫിസർ അറിയിച്ചു.
ഗതാഗതം തടസ്സപ്പെടും
പരിയാരം ∙ പൂവത്തിങ്കൽ–വേളൂക്കര– കെആർഎഫ്ബി റോഡിൽ ജലജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കുന്നതിനാൽ ഇന്നു മുതൽ 28 വരെ മോതിരക്കണ്ണി ജംക്ഷൻ തുടങ്ങി അന്ത്രയ്ക്കാംപാടം വരെ ഗതാഗതം തടസ്സപ്പെടും.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ ഗാന്ധിഗ്രാം ഔട്ടർ, ഇരട്ടച്ചിറ ഐആർ, പറക്കൂട്ടം, കോനൂർ, എംഎഎം എച്ച്എസ്എസ്, കൊരട്ടി പള്ളിനട, ചെറ്റാരിക്കൽ, ഞറളക്കടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]