
എരുമപ്പെട്ടി∙ പഞ്ചായത്തിലെ രണ്ടാം വാർഡ് പതിയാരം കാവലാംചിറയിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ജനകീയ മത്സ്യക്കൃഷിക്ക് തുടക്കമായി. ഗ്രാമപ്രദേശങ്ങളിൽ മത്സ്യ സമ്പത്ത് വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എരുമപ്പെട്ടി പഞ്ചായത്തിലെ ഏറ്റവും വലിയ ജലാശയമായ കാവലാംചിറയിൽ മത്സ്യക്കൃഷി നടത്തുന്നത് കാവലാംചിറ ഗ്രൂപ്പ് സ്വയംസഹായസംഘമാണ്. പതിനായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് ആദ്യഘട്ടമെന്ന നിലയിൽ കുളത്തിൽ നിക്ഷേപിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ പദ്ധതി ഉദ്ഘാടനം ചെയ്തു.
എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ അധ്യക്ഷനായി.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ജോയ്നി ജേക്കബ്, ഫിഷറീസ് ഓഫിസർ എ. മുനീർ, സുമ, പഞ്ചായത്ത് അംഗങ്ങളായ സുധീഷ് പറമ്പിൽ, എം.കെ.
ജോസ്, മാഗി അലോഷ്യസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]