ആമ്പല്ലൂർ ∙ ഗതാഗതക്കുരുക്കിൽ സ്തംഭിച്ച് ദേശീയപാത. ജനം മണിക്കൂറുകളോളം നടുറോഡിൽപെട്ടു.
ആയിരക്കണക്കിന് വാഹനങ്ങളാണ് ഒരു മണിക്കൂറിലേറെ സമയം ഗതാഗതക്കുരുക്കിൽപ്പെട്ടത്. ഇന്നലെ രാവിലെ ചാലക്കുടി ഭാഗത്തെ പാതയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
ആമ്പല്ലൂരിലെ വാഹനനിര ഒരു സമയത്ത് ടോൾപ്ലാസയും മറികടന്ന് തലോർ ജറുസലേം ധ്യാനകേന്ദ്രത്തിനു സമീപംവരെ എത്തിയിരുന്നു. വാഹനങ്ങൾ പലതും വഴിമാറി സമാന്തരപാതകളെ ആശ്രയിച്ചു.
ഇതോടെ ആമ്പല്ലൂർ കല്ലൂർ മേഖലയിൽ ഗതാഗതം താറുമാറായി. ആമ്പല്ലൂർ കല്ലൂർ റോഡിൽ ശ്രീകൃഷ്ണപുരം ക്ഷേത്രം വരെ ഒരു കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങി കിടന്നു.
വരന്തരപ്പിള്ളി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും പുലക്കാട്ടുകര കല്ലൂർ റോഡിനെയും ആശ്രയിച്ചു. ബസുകൾ ആമ്പല്ലൂർ ജംക്ഷൻ ഒഴിവാക്കിയാണ് സർവീസ് നടത്തിയത്.
ആമ്പല്ലൂരിലെ സർവീസ് റോഡിലെ കാന നിർമാണത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസമായി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിന് പുറമേ, ഇന്നലെ രാവിലെ മുതൽ ശ്രീലക്ഷ്മി തീയറ്ററിനു സമീപം ദേശീയപാതയിൽ കുഴികൾ അടക്കുന്ന പ്രവർത്തികളും നടക്കുന്നുണ്ട്.
ദേശീയപാതയിൽ തിങ്കളാഴ്ച ദിവസങ്ങളിൽ രാവിലെ നല്ല തിരക്കുണ്ടാകാറുണ്ട്. ഏറെ തിരക്കുള്ള തിങ്കളാഴ്ച രാവിലെ മുതൽ റോഡിൽ കുഴികൾ അടക്കുന്നത് ആരംഭിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണമെന്നും ഉച്ചയോടെ ഇത് ആരംഭിച്ചിരുന്നെങ്കിൽ ഗതാഗതസ്തംഭനം ഉണ്ടാകുമായിരുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]