
അതിരപ്പിള്ളി ∙ അജ്ഞാതവാസം പൂർത്തിയാക്കി കാട്ടാന ഗണപതി തിരിച്ചെത്തിയത് പൊലീസ് സ്റ്റേഷനിൽ. പുലർച്ചെ നാലരയോടെ സ്റ്റേഷനു മുൻപിൽ നിൽക്കുന്ന തെങ്ങിൽ നിന്നു പട്ട
വലിച്ചാണു കൊമ്പൻ സാന്നിധ്യമറിയിച്ചത്. കാട്ടാനകളുടെ വിഹാര കേന്ദ്രമായ പഞ്ചായത്തിൽ ഗണപതി എന്നറിയപ്പെടുന്ന കൊമ്പൻ നാട്ടുകാർക്കിടയിൽ സുപരിചിതനാണ്. നാല് മാസം മുൻപാണ് കൊമ്പൻ സ്ഥിരമായി തീറ്റ തേടിയിരുന്ന മേച്ചിൽപുറം വിട്ട് പോയത്.
കാട്ടാനകൾ കൃഷിനശിപ്പിക്കുന്നതിൽ അമർഷമുള്ള നാട്ടുകാർക്ക് ഗണപതിയോട് പക്ഷേ, അനുകമ്പയാണ്. കുട്ടിത്തം വിട്ടുമാറാത്ത കൊമ്പൻ അപകടകാരിയല്ലെന്നതാണ് കാരണം.
പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലും പരിസര പ്രദേശങ്ങളിലുമാണു വർഷങ്ങളായി ഈ ആനയെ കാണാറുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യ പകുതിയിലായിരുന്നു തിരോധാനം. പറമ്പിക്കുളം വനത്തിൽ നിന്നാണ് ഏഴു വർഷം മുൻപ് ഗണപതി അതിരപ്പിള്ളി കാടുകളിൽ കുടിയേറിയത്. കഴിഞ്ഞ പുലർച്ചെ നാലരയോടെ പൊലീസ് സ്റ്റേഷനിൽ എത്തിയ കൊമ്പൻ ഒരുമണിക്കൂറോളം തെങ്ങിന്റെ പട്ടയും തിന്ന് സ്റ്റേഷൻ വളപ്പിൽ നിലയുറപ്പിച്ചു. മുൻകാലങ്ങളിൽ മതിലിനു പുറത്ത് നിന്നായിരുന്നു പട്ട
വലിച്ചിരുന്നത്. എന്നാൽ ഇത്തവണ പ്രധാന ഗേറ്റിലൂടെ അകത്ത് കയറി.
അഞ്ചരയോടെ ഉദ്യോഗസ്ഥർ ശബ്ദമുണ്ടാക്കിയപ്പോൾ ഗണപതി തീറ്റ മതിയാക്കി വനത്തിലേക്കു മടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]