
ഓസ്ട്രേലിയയിൽ നിന്ന് എത്തി കലാമണ്ഡലത്തിൽ ഗുരുദക്ഷിണ വച്ച് ഡാനിയൽ എൽദോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതുരുത്തി ∙ ഓസ്ട്രേലിയയിൽ നിന്ന് ഭരതനാട്യം പഠിക്കാൻ പതിമൂന്നുകാരൻ കലാമണ്ഡലത്തിൽ. പിറവം മാമലശ്ശേരി മേച്ചേരിൽ വീട്ടിൽ എൽദോ ജോയുടെയും ഹണിയുടെയും മൂത്ത മകനായ ഡാനിയൽ എൽദോ ജോയാണ് (13) ഇന്നലെ കലാമണ്ഡലത്തിൽ എത്തി ഗുരു ഡോ.ആർ.എൽ.വി. രാമകൃഷ്ണനിൽ നിന്ന് നൃത്ത പരിശീലനം ആരംഭിച്ചത്. കലാമണ്ഡലത്തിൽ ആറു മാസത്തെ ഷോർട്ട് ടൈം കോഴ്സിനു (ഭരതനാട്യം) ചേരുന്ന പ്രായം കുറഞ്ഞ വിദ്യാർഥിയാണ് ഡാനിയൽ.
കലാമണ്ഡലത്തിലെ നൃത്ത വിഭാഗം അധ്യാപകനായ ആർ.എൽ.വി. രാമകൃഷ്ണൻ മാർച്ചിൽ ഓസ്ട്രേലിയയിൽ നടത്തിയ നൃത്ത പരിപാടിയിൽ പങ്കെടുത്തിട്ടുള്ള ഡാനിയൽ കലാമണ്ഡലത്തിൽ എത്തി നൃത്തം പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് കലാമണ്ഡലം അധികൃതർ ഇതിനായുള്ള വഴിയൊരുക്കിയത്. 16 വർഷമായി ഓസ്ട്രേലിയയിലാണ് ഡാനിയലിന്റെ കുടുംബം താമസിക്കുന്നത്. പെർത്തിലെ പാർക്ക് വുഡ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഡാനിയൽ എൽദോ ജോയ് ‘വിശുദ്ധവാര’ എന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.