
തൃശൂർ ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗജന്യ നേത്ര ചികിത്സാ ക്യാംപ്: വെറ്റിലപ്പാറ∙ സൗജന്യ നേത്ര ചികിത്സാ ക്യാംപ് 14 ന് രാവിലെ 9 മുതൽ ഒന്നുവരെ വ്യാപാരഭവനിൽ നടക്കും. ചാലക്കുടി മർച്ചന്റ് അസോസിയേഷൻ വനിതാ വിങ്ങും അഹല്യ കണ്ണാശുപത്രിയും സംയുക്തമായാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. 8547277162
വൈദ്യുതി മുടക്കം
പരിയാരം ∙ വേളൂക്കര, ഒരപ്പന, കാഞ്ഞിരപ്പിള്ളി, മുനിപ്പാറ, ഭാഗവത ഗ്രാമം മേഖലയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അഭിഭാഷകർക്ക് സൗജന്യ ആരോഗ്യ പദ്ധതി ക്യാംപ്
ചാലക്കുടി ∙ കെയർകേരള ഫൗണ്ടേഷനും ബാർ അസോസിയേഷനും കറുകുറ്റി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അഭിഭാഷകർക്കായി സൗജന്യ ആരോഗ്യ പദ്ധതി ക്യാംപ് നടത്തി. കെയർകേരള ഫൗണ്ടേഷൻ ചെയർമാൻ രമേഷ്കുമാർ കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് പോളി ആന്റണി അധ്യക്ഷത വഹിച്ചു.
അധ്യാപക ഒഴിവ്
നന്തിക്കര ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 2ന്.
ചായ്പൻകുഴി ∙ ഗവ. യുപി സ്കൂളിൽ എൽപി വിഭാഗം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന്. 9946592518
വേലൂർ∙ പുലിയന്നൂർ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി ഒഴിവുണ്ട്. അഭിമുഖം 13ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
കണ്ടശാംകടവ്∙ പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന്.
മുല്ലശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കൊമേഴ്സ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 16ന് ഉച്ചയ്ക്ക് 1ന്.
തൃപ്രയാർ∙ ശ്രീരാമ ഗവ. പോളിടെക്നിക് കോളജിൽ റഗുല൪ ഡിപ്ലോമ കോഴ്സുകളിലേക്ക് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗങ്ങളിൽ ഡെമോൺസ്ട്രേറ്റർ, ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ അധ്യാപക ഒഴിവുകൾ. കൂടിക്കാഴ്ച 16ന് 10 മണിക്ക്. 0487 2391239.
ഓവർസീയർ ഒഴിവ്
പരിയാരം ∙ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ ഓവർസീയർ ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 27ന് 5 വരെ.
അക്കൗണ്ടന്റ്
കൊണ്ടാഴി ∙ പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി വിഭാഗത്തിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. ബികോം, പിജിഡിസിഎ യോഗ്യത ഉള്ളവർ 18നു 3 മണിക്കു മുൻപു പഞ്ചായത്ത് ഓഫിസിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ നൽകണം. 9496046057.
കെയർടേക്കർ
കൊണ്ടാഴി ∙ പഞ്ചായത്ത് ഹരിത കർമ സേനയിൽ കെയർടേക്കറുടെ ഒഴിവ്. പ്ലസ്ടു യോഗ്യത ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 18നു വൈകിട്ട് 3നു മുൻപ് അപേക്ഷിക്കണം. 9496046057.
യോഗാ പരിശീലകർ
ചാവക്കാട്∙ നഗരസഭയുടെ നേതൃത്വത്തിൽ വനിതകൾക്ക് യോഗ പഠിപ്പിക്കാൻ പരിശീലകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നഗരസഭ കാര്യാലയത്തിൽ 16ന് 11ന്.
കോഴിക്കുഞ്ഞ് വിൽപന
തൃശൂർ ∙ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമെത്തിയ കോഴിക്കുഞ്ഞുങ്ങളുടെ വിൽപനയ്ക്കുള്ള ബുക്കിങ് ആരംഭിച്ചു. ഇന്നും നാളെയും 10 മുതൽ 4 വരെ ബുക്ക് ചെയ്യാം. 94004 83754.
ഡ്രൈവർ, ക്ലീനർ
തൃശൂർ ∙ ഗവ. എൻജിനീയറിങ് കോളജിൽ ഡ്രൈവർ, ക്ലീനർ തസ്തികകളിലേക്ക് നാളെ രാവിലെ 10ന് അഭിമുഖം നടത്തും.
സ്പോട് അഡ്മിഷൻ
തൃശൂർ ∙ കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ് കോഴ്സുകളിലേക്ക് സ്പോട് അഡ്മിഷൻ ആരംഭിച്ചു. 90725 92412.
ഡോക്ടർ ഒഴിവ്
തൃശൂർ ∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (മോഡേൺ മെഡിസിൻ) ഡോക്ടർമാരെ നിയമിക്കുന്നതിന് 19ന് രാവിലെ 10.30നു ജില്ലാ മെഡിക്കൽ ഓഫിസിൽ അഭിമുഖം നടക്കും.