കിടപ്പു വിട്ട് യാത്ര നടത്താം; അഖിലിനു ‘വാഹനമായി’
കാരമുക്ക്∙ വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതര പരുക്കേറ്റ് നടക്കാൻ കഴിയാത്ത കാരമുക്ക് വിളക്കുംകാൽ സെന്റർ സമീപം ചാലിശ്ശേരി എൻക്ലേവിലെ പുളിനിന്നകോട്ടുവളപ്പിൽ പരേതനായ അരുണിന്റെ മകൻ പി.എ.അഖിലിന് (32) ചുറ്റിസഞ്ചരിക്കാൻ മണലൂരിലെ ഒവിഎസ് ഫൗണ്ടേഷൻ 90,000 രൂപ വിലമതിക്കുന്ന വീൽചെയർ നൽകി. ഒറ്റത്തവണ ചാർജ് ചെയ്താൽ 15 കിലോമീറ്ററോളം സഞ്ചരിക്കാം.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, മണലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സേവിയർ, പഞ്ചായത്തംഗം ധർമൻ പറത്താട്ടിൽ എന്നിവർ ചേർന്ന് വീൽചെയർ കൈമാറി.
മണലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി.വിനോദൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ കൺവീനർ പി.ബി.ജോഷി, സ്വാതി എന്നിവർ പ്രസംഗിച്ചു.
രണ്ടര വർഷം മുൻപ് കാഞ്ഞാണി മൂന്നും കൂടിയ സെന്ററിൽ ബൈക്ക് മതിലിൽ ഇടിച്ച് ഗുരുതരാവസ്ഥയിലായ അഖിൽ കിടപ്പിലായിരുന്നു. പിതാവ് നേരത്തെ മരണപ്പെടുകയും അമ്മ കാൻസർ ബാധിച്ച് ചികിത്സയിലുമായതിനാൽ അഖിൽ ചികിത്സയ്ക്കായി ബുദ്ധിമുട്ടി. അഖിലിനെ ചികിത്സിക്കാൻ വേണ്ടി നാട്ടുകാർ സഹായസമിതി രൂപീകരിച്ചു. 3 ആശുപത്രികളിലായി 3 ശസ്ത്രക്രിയകളും ചെയ്തു.
ഒറ്റമുറിയുള്ള വാടക വീട്ടിലാണ് താമസം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]