
പൂക്കൾ പുതച്ച് ഏബലെത്തി; നാടിന് നൊമ്പരക്കാഴ്ചയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുഴൂർ ∙ വീട്ടുമുറ്റത്ത് നിന്ന് അവസാനമായി ഓടിമറഞ്ഞ് കൃത്യം 24 മണിക്കൂർ നേരം കഴിഞ്ഞപ്പോൾ ഏബലിന്റെ ജീവനറ്റ ശരീരവുമായി ആംബുലൻസ് എത്തി. ജോജോയുടെ കൂടെ ഏബൽ പോകുന്നത് വ്യാഴം വൈകിട്ട് 6.08നാണ്. ജീവനോടെ കാണാൻ കാത്തിരുന്നവർക്ക് മുൻപിൽ പിറ്റേന്ന് അതേനേരത്ത് ഏബൽ തിരിച്ചെത്തിയപ്പോൾ ഉറ്റവർക്കും ബന്ധുക്കൾക്കും സങ്കടം പിടിച്ചു നിർത്താനായില്ല. മാതാപിതാക്കളായ മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും അതുവരെ സംഭരിച്ചു നിർത്തിയ മനോധൈര്യം ഏബലിന്റെ ചേതനയറ്റ കുഞ്ഞുമുഖം കവർന്നെടുത്തു.
വിദേശത്ത് ഇലക്ട്രീഷ്യനായ അജീഷ് അവധി കഴിഞ്ഞ് ഏതാനും ആഴ്ചകൾക്ക് മുൻപാണ് മടങ്ങിയത്. മകന്റെ വിയോഗവിവരം അറിഞ്ഞ് ഇന്നലെ പുലർച്ചെയാണ് അജീഷ് തിരിച്ചു നാട്ടിലെത്തിയത്.