ഇരിങ്ങാലക്കുട ∙ തദ്ദേശ തിരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളിൽ ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ 49 പോളിങ് ബൂത്തുകൾ ശുചിത്വ മിഷന്റെ സഹകരണത്തോടെ ഹരിത പ്രോട്ടോക്കോൾ ബൂത്തുകളായി വോട്ടിങ്ങിന് സജ്ജമാക്കി.
ഇതിന്റെ ഭാഗമായി നഗരസഭയുടെ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രമായ സെന്റ് ജോസഫ്സ് കോളജിന് മുന്നിൽ ശുചിത്വ മിഷനും നഗരസഭയും ചേർന്ന് പ്രകൃതിസൗഹൃദ സാമഗ്രികൾ മാത്രം ഉപയോഗിച്ച് മാതൃകാ ഹരിത ബൂത്ത് നിർമിച്ചു. പൂർണമായും പ്ലാസ്റ്റിക് ഒഴിവാക്കി മുളകൾ നാട്ടി ഓല മേഞ്ഞ് ഒരുക്കിയ ബൂത്തിൽ കുരുത്തോല കൊണ്ട് അലങ്കരിച്ചു.
കടലാസ്, കാർഡ് ബോർഡ് എന്നിവ മാത്രം ഉപയോഗിച്ച് പോസ്റ്ററുകൾ ഒരുക്കിയാണ് മാതൃകാ ഹരിത ബൂത്ത് തയാറാക്കിയത്. നഗരസഭാ സെക്രട്ടറി എം.എച്ച്.ഷാജിക്ക്, ശുചിത്വ മിഷൻ തൃശൂർ ജില്ലാ പ്രോഗ്രാം ഓഫിസർ രജനീഷ് രാജൻ എന്നിവർ ചേർന്ന് ഹരിത ബൂത്ത് ഉദ്ഘാടനം ചെയ്തു.
ചാലക്കുടി ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരസഭയിലെ 37 ബൂത്തുകളും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു സജ്ജമാക്കി.
ഇതിന്റെ ഭാഗമായി ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ മാതൃകാ ഹരിത ബൂത്ത് സ്ഥാപിച്ചു.
പ്രകൃതി സൗഹൃദ വസ്തുക്കളായ ഓല, പനമ്പട്ട, കുരുത്തോല, കടലാസ്, മുള എന്നിവ ഉപയോഗിച്ചാണു ബൂത്ത് നിർമിച്ചത്. ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിക്കാനായി ഓല ഉപയോഗിച്ചു നിർമിച്ച പ്രത്യേക വല്ലങ്ങൾ സ്ഥാപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

