കൊടുങ്ങല്ലൂർ ∙ അഴീക്കോട് മുനക്കൽ ബീച്ചിൽ തീപിടിത്തം. അഗ്നി രക്ഷാസേന തീയണച്ചു.
ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു തീപിടിത്തം. പോർട്ട് ഓഫിസിനു സമീപം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പൈപ്പുകൾ ആണ് കത്തി നശിച്ചത്.
ആദ്യം പ്ലാസ്റ്റിക് പൈപ്പുകൾ കൂട്ടിയിട്ടിരുന്ന പ്രദേശത്തെ പുല്ലിനു തീപിടിച്ചു. പിന്നീട് പൈപ്പുകൾ കത്തി നശിക്കുകയായിരുന്നു.
മണൽ ഖനനത്തിനു എത്തിച്ചതായിരുന്നു പൈപ്പുകൾ.
പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.കെ.ഹനീഫിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സംഘം എത്തി തീ അണയ്ക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളായ എ.ആർ.സത്യൻ, എൻ.റെജിൻ, എസ്.അഭിരാജ്, ഇ.എസ്.റിനീഷ്, കെ.ജി.സുനിൽ എന്നിവർ ചേർന്നാണ് തീ അണച്ചത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]