തൃശൂർ ∙ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് വാനിലും സ്കൂട്ടറിലും ഇടിച്ച ശേഷം കടയിലേക്കു പാഞ്ഞുകയറി. ഇന്നലെ വൈകിട്ട് എട്ടോടെ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന്റെ ദിവാൻജിമൂല ഭാഗത്തെ കവാടത്തിനു മുന്നിലാണ് അപകടം.
തൃശൂരിൽ നിന്ന് എറണാകുളത്തേക്കു യാത്രക്കാരുമായി പോകുകയായിരുന്ന ബസ് കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിലെ റോഡിൽ നിന്നു ചെട്ടിയങ്ങാടി ദിശയിൽ പ്രധാന റോഡിലേക്കു കയറുന്നതിനിടെയാണ് അപകടം.
കടയ്ക്കു മുന്നിലുണ്ടായിരുന്ന മറ്റൊരു സ്കൂട്ടറും ബസ് ഇടിച്ചുവീഴ്ത്തി. കടയുടെ ബോർഡും തകർത്തു.
വാനിനും സ്കൂട്ടറുകൾക്കും ബസിനും കേടുപാടുകളുണ്ടായിടട്ടുണ്ട് . ആർക്കും കാര്യമായ പരുക്കില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

