തൃശൂർ∙ തൃശൂർ കോർപറേഷൻ 16–ാം ഡിവിഷൻ കൃഷ്ണാപുരത്തെ ഒരു വീട്ടിൽ താമസിക്കുന്നത് 113 പേരാണ്! വെറുതേ പറയുന്നതല്ല, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാക്കിയ തദ്ദേശ വോട്ടർ പട്ടിക അനുസരിച്ച് 021/1073 നമ്പർ വീട്ടിലെ താമസക്കാരാണ് ഇത്രയും പേർ. കുറഞ്ഞത് 4 വർഷമായി പൂട്ടിക്കിടക്കുന്ന, കടബാധ്യതയുടെ പേരിൽ സഹകരണ ബാങ്ക് ജപ്തി ചെയ്ത ആരും താമസമില്ലാത്ത വീട്ടിലാണ് ഇത്രയും വോട്ടർമാർ എന്നതാണ് രസകരം.
പോരെങ്കിൽ പേരുകൊണ്ടെങ്കിലും വിവിധ മതവിശ്വാസികളായ ഇവരെല്ലാം വോട്ടർ പട്ടികപ്രകാരം ഈ കൊച്ചുവീട്ടിൽ ഒന്നിച്ചു ജീവിക്കുകയാണ്.
കരട് പട്ടിക പുറത്തുവന്നപ്പോൾ തന്നെ പ്രശ്നം ചൂണ്ടിക്കാണിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, അന്തിമപട്ടിക പുറത്തു വന്നപ്പോഴും മാറ്റം ഉണ്ടാകാതെ തെറ്റ് ആവർത്തിച്ചു.
വോട്ടർപട്ടികയെപ്പറ്റി നൽകിയ പരാതികളൊന്നും കാര്യമായി പരിഗണിച്ചിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഈ വീട്ടു നമ്പരിൽ ഉൾപ്പെടുന്ന മുപ്പതോളം പേർ കൃഷ്ണാപുരം ഡിവിഷനിലെ തന്നെ താമസക്കാരാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. എന്നാൽ, ബാക്കിയുള്ളവരിൽ പലരും സ്ഥലത്തില്ലാത്തവരോ തിരിച്ചറിയാൻ കഴിയാത്തവരോ ആണ്.
വീട്ടുനമ്പർ തെറ്റിക്കിടക്കുന്നതിനാൽ യഥാർഥ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ കഴിയാതെ വരുമെന്ന ആശങ്കയും നിലനിൽക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

