കുന്നംകുളം ∙ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാരെ പിരിച്ചുവിട്ട് ജയിലിലടയ്ക്കണമെന്നും സുജിത്തിനു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകൾക്കു മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധ സദസ്സ്.
അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണത്തിലെത്തുമ്പോൾ മന്ത്രിസഭയുടെ ആദ്യ തീരുമാനം കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.ആർ. സുജിത്തിനെ മർദിച്ച കേസിലെ പ്രതികളെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതാകുമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
ഇതേ ആവശ്യമുന്നയിച്ച് കോൺഗ്രസ് പൊലീസ് സ്റ്റേഷനുകൾക്ക് മുൻപിൽ നടത്തിയ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുന്നംകുളം സ്റ്റേഷനിലെ കസ്റ്റഡി മർദനം അടുത്ത നിയമസഭാ സമ്മേളനത്തിൽ യുഡിഎഫ് ഗൗരവമായി ഉന്നയിക്കും. അതിന് അവസരം തരണോ എന്നു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്.
കുറ്റകൃത്യം ചെയ്ത പൊലീസുകാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. മർദന ദൃശ്യങ്ങൾ കണ്ട് കേരളം ഞെട്ടിയിട്ടും മുഖ്യമന്ത്രിക്കു മിണ്ടാട്ടമില്ല.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചെടിച്ചട്ടി കൊണ്ടും ഹെൽമറ്റ് കൊണ്ടും മർദിച്ചതിനെ രക്ഷാപ്രവർത്തനം എന്ന് വിളിച്ച് പ്രോത്സാഹിപ്പിച്ചയാളാണ് മുഖ്യമന്ത്രി. കുന്നംകുളത്തെ നരനായാട്ടിനെ അദ്ദേഹം എങ്ങനെ കാണുന്നു? ഇൻക്രിമെന്റ് റദ്ദാക്കുന്നതും സ്ഥലമാറ്റുന്നതുമൊന്നും ശിക്ഷയായി കണക്കാക്കാൻ കഴിയില്ല.
കേസ് ഒതുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ഓഫർ ചെയ്ത 20 ലക്ഷം അവിടെയിരിക്കട്ടെ, കോടതി വഴി നഷ്ടപരിഹാരം നൽകാൻ അത് ഉപകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷനായി.
രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ടി. സിദ്ദിഖ് എംഎൽഎ, ടി.എൻ.പ്രതാപൻ, സി.ബി.രാജീവ്, സുരേഷ് മാമ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]