റെയിൽവേ ഗേറ്റ് അടച്ചിടും
തൃശൂർ ∙ പുതുക്കാടിനും ഇരിങ്ങാലക്കുടയ്ക്കും ഇടയിലെ മുരിയാട് റെയിൽവേ ഗേറ്റ് ഇന്ന് ) രാത്രി 9 മുതൽ നാളെ പുലർച്ചെ 3 വരെ അറ്റകുറ്റപ്പണികൾക്കായി അടയ്ക്കും.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ സുഗതി, ഗാന്ധിഗ്രാം ഔട്ടർ, ഗാന്ധിഗ്രാം ഇന്നർ, മുടപ്പുഴ സ്കൂൾ, ചുനക്കര, ജെടിഎസ് നമ്പർ മൂന്ന്, കോനൂർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഫാക്കൽറ്റി ഡവലപ്മെന്റ്
തൃശൂർ ∙ നിർമിത ബുദ്ധി, ഡേറ്റ സയൻസ് എന്നിവയെ ആസ്പദമാക്കി 15 മുതൽ 20 വരെ സെന്റ് മേരീസ് കോളജിൽ ഓൺലൈൻ ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം നടത്തും. നാളെവരെ റജിസ്റ്റർ ചെയ്യാം.
atalacademy.aicte.gov.in/signup
സീറ്റൊഴിവ്
കൊടുങ്ങല്ലൂർ ∙ എംഇഎസ് അസ്മാബി കോളജിൽ രണ്ടാം വർഷം പിജി എംകോം ഫിനാൻസ് കോഴ്സിൽ ഓപ്പൺ വിഭാഗത്തിൽ ഒഴിവുണ്ട്. നാളെ വൈകിട്ട് മൂന്നിനകം കോളജിൽ എത്തണം.
0480 2850596.
അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്ക് കെൽട്രോൺ നോളജ് സെന്റർ അപേക്ഷ ക്ഷണിച്ചു. 9846400091.
സ്പോട് അഡ്മിഷൻ
തൃശൂർ ∙ കേരളവർമ കോളജിലെ പിജി സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഓപ്പൺ, എസ്സി, എസ്ടി, കമ്യൂണിറ്റി വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് കാലിക്കറ്റ് സർവകലാശാല ക്യാപ് ഐഡി ഉള്ളവർക്ക് അപേക്ഷിക്കാം.
നാളെ രാവിലെ 10ന് എത്തണം. 0487–2380535.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]