
ചാവക്കാട്∙ സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ തുക കോട്ടയ്ക്കൽ ശാന്തിഭവൻ അനാഥാലയത്തിലെ കുട്ടികൾക്ക് വസ്ത്രം വാങ്ങാൻ നൽകിയ സഹോദരങ്ങളെത്തേടി നന്മയുടെ മറ്റൊരു സ്നേഹസ്പർശം. സഹോദരങ്ങളായ ഇസ്മായിൽ ഷജ്മീർ, മറിയം ബത്തൂൽ എന്നിവർക്ക് കുന്നംകുളം ചക്കപ്പായ് സൈക്കിൾ മാർട്ട് ഉടമ കുര്യാക്കോസ് 2 സൈക്കിളുകൾ സമ്മാനിച്ചു.
മലയാള മനോരമ വാർത്ത കണ്ടതിനെ തുടർന്ന് കുട്ടികളെ കടയിലേക്കു വിളിച്ചു വരുത്തിയാണ് സൈക്കിളുകൾ സമ്മാനിച്ചത്. ഇഷ്ടമുള്ള സൈക്കിൾ എടുക്കുന്നതിനായി കുര്യാക്കോസ് കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു.
കുഞ്ഞു മനസ്സുകളിലെ നന്മ കണ്ട് പ്രവാസിയായ തിരുവത്ര സ്വദേശി സൈക്കിളിനു തുക നൽകിയപ്പോൾ ക്ലാസിൽ ഫീസടയ്ക്കാൻ കഴിയാത്ത കുട്ടികൾക്ക് ഇൗ തുകയും നൽകി രണ്ടുപേരും മാതൃകയായി. പുന്ന കറുപ്പം വീട്ടിൽ ഷജ്മീർ മാരിസിന്റെയും ഷൈജയുടെയും മക്കളാണ് ഇസ്മായിൽ ഷജ്മീറും(11) സഹോദരി മറിയംബത്തൂലും(10).
വാർത്തയറിഞ്ഞ് അഭിനന്ദന പ്രവാഹമാണു ലഭിക്കുന്നതെന്ന് പിതാവ് ഷജ്മീർ പറഞ്ഞു.കഴിഞ്ഞ ഹജ് പെരുന്നാളിന് അനാഥ കുട്ടികളോടൊത്തു ഭക്ഷണം കഴിക്കാനാണു ഷജ്മീർ തീരുമാനിച്ചത്.
ഭാര്യയും മക്കളുമായി ഇവർ കോട്ടയ്ക്കലിലെത്തി. സൈക്കിൾ വാങ്ങാനുള്ള പൈസ മക്കൾ കയ്യിൽ കരുതിയിരുന്നു.
എന്നാൽ അവിടെയെത്തിയപ്പോൾ കുട്ടികളുടെ മനസ്സലിഞ്ഞു. അനാഥരായ കുട്ടികൾക്ക് വസ്ത്രം വാങ്ങാൻ തുക കൈമാറി. തൊഴിയൂർ റഹ്മത്ത് ഇഎച്ച്എസ്എസിലെ ആറ്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളാണ് ഇരുവരും.
സ്കൂളിൽ കുട്ടികൾക്ക് സ്വീകരണം നൽകി. സ്റ്റാഫ് കൗൺസിൽ നൂറാനിയ മദ്രസ പുന്ന, സ്നേഹ കൂട്ടായ്മ പുന്ന, ചാവക്കാട് എംആർആർഎം എച്ച്എസ്എസ് 94 ബാച്ച്, തയ്ക്വാൻഡോ സെൽഫ് ഡിഫൻസ് ആൻഡ് സ്പോർട്സ് അക്കാദമി ചാവക്കാട് എന്നിവിടങ്ങളിലും കുട്ടികളെ അനുമോദിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]