
ചാവക്കാട് ∙ മഴക്കാലമാണ്; എന്നാൽ കടപ്പുറം നിവാസികൾക്ക് തൊണ്ട നനയ്ക്കാൻ വെള്ളമില്ല.
ജനപ്രതിനിധികൾ ജല അതോറിറ്റി ഒാഫിസ് ഉപരോധിച്ചു. കടപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുക, പൈപ്പിലൂടെ മലിനജലം വരുന്നത് തടയുക, കേടായ പൈപ്പുകൾ അറ്റകുറ്റ പണി ചെയ്യുക എന്നീ ആവശ്യങ്ങളുമായാണു പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ജല അതോറിറ്റി ഓഫിസിനു മുന്നിൽ ഉപരോധം തീർത്തത്.
പൊതുമരാമത്ത് റോഡിൽ പൈപ്പ് പൊട്ടി 10 ദിവസമായി.
പരാതി അറിയിച്ചെങ്കിലും അധികൃതർ പരിഹാരം കണ്ടില്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു. പഞ്ചായത്തിൽ വിവിധ വാർഡുകളിൽ വെള്ളം വിതരണം ചെയ്യുന്ന കച്ചേരി ടാങ്ക്, അഞ്ചങ്ങാടി ടാങ്ക് എന്നിവയിൽനിന്ന് വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്.
ജനപ്രതിനിധികളായ ഹസീന താജുദ്ദീൻ, വി.പി.മൻസൂർ അലി, ശുഭ ജയൻ, ടി.ആർ.ഇബ്രാഹിം, എ.വി.അബ്ദുൽ ഗഫൂർ, സുനിത പ്രസാദ്, മുഹമ്മദ് നാസിഫ് എന്നിവരാണ് ഉപരോധ സമരത്തിൽ പങ്കെടുത്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]