
157 പേർ കൂടി എക്സൈസ് സേനയിൽ; പാസിങ് ഔട്ട് പരേഡിൽ മന്ത്രി എം.ബി.രാജേഷ് അഭിവാദ്യം സ്വീകരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ പരിശീലനം പൂർത്തിയാക്കിയ 157 പേർകൂടി എക്സൈസ് സേനയുടെ ഭാഗമായി. വിവിധ ജില്ലകളിൽ നിയമനം ലഭിച്ച 84 എക്സൈസ് ഇൻസ്പെക്ടർമാരുടെയും 59 സിവിൽ എക്സൈസ് ഓഫിസർമാരുടെയും 14 വനിത സിവിൽ എക്സൈസ് ഓഫിസർമാരുടെയും പാസിങ് ഔട്ട് പരേഡിൽ മന്ത്രി എം.ബി.രാജേഷ് അഭിവാദ്യം സ്വീകരിച്ചു. എക്സൈസ് അക്കാദമിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ എക്സൈസ് ഇൻസ്പെക്ടർമാർ പരിശീലനം പൂർത്തിയാക്കി ഇറങ്ങിയ ബാച്ച് ആണിത്. ഏറ്റവും കൂടുതൽ വനിതകൾ പരിശീലനം പൂർത്തിയാക്കി ഇറങ്ങിയെന്ന പ്രത്യേകതയും ഉണ്ട്. 84 ഓഫിസർമാരിൽ 14 പേർ വനിതകളാണ്.
14 വനിതാ സിവിൽ എക്സൈസ് ഓഫിസർമാർ ഉൾപ്പെടെ 28 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. പരിശീലനത്തിന്റെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച സേനാംഗങ്ങൾക്ക് മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. തൃശൂർ പൂത്തോൾ എക്സൈസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന പരേഡിൽ എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ്, എക്സൈസ് അക്കാദമി ഡയറക്ടർ കെ.പ്രദീപ്കുമാർ എന്നിവരും സല്യൂട്ട് സ്വീകരിച്ചു.പരിശീലനം പൂർത്തിയാക്കിയവരിൽ 64 ബിരുദധാരികളും, 29 ബിരുദാനന്തര ബിരുദധാരികളും 44 ബിടെക്, 4 എംടെക്, 4 ഡിപ്ലോമ ബിരുദധാരികളും, ഓരോ ബിഎഡ്, എംസിഎ, ബിഡിഎസ് ബിരുദധാരികളും ഉൾപ്പെടുന്നു.