
പൂച്ചകളെ രക്ഷിക്കുന്നതിനിടെ ലോറിയിടിച്ചു മരിച്ച സിജോയുടെ നായ്ക്കളെ ഏറ്റെടുത്ത് സന്നദ്ധസംഘടന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ റോഡിനു നടുവിലായിപ്പോയ പൂച്ചകളെ രക്ഷിക്കുന്നതിനിടെ ലോറിയിടിച്ചു മരിച്ച സിജോയുടെ വളർത്തുനായ്ക്കളെ പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസ് (പോസ്) പ്രവർത്തകരെത്തി ഏറ്റെടുത്തു. ചിറ്റിലപ്പിള്ളി വീട്ടിൽ സിജോ തിമോത്തിയുടെ കാളത്തോടുള്ള വാടകവീടിന്റെ ടെറസിൽ സിജോ ജീവിതത്തിലേക്കു തിരികെക്കൊണ്ടു വന്ന എട്ട് നായ്ക്കളാണുണ്ടായിരുന്നത്. ഇന്നലെ പോസ് പ്രവർത്തകർ ഇവിടേക്ക് നായ്ക്കൾക്കുള്ള ഭക്ഷണവുമായെത്തി.
ഷെൽട്ടർ തയാറാകും വരെയുള്ള പരിപാലനവും ഭക്ഷണം നൽകലും പോസ് ഏറ്റെടുത്തതായി സ്ഥാപക പ്രീതി ശ്രീവത്സൻ പറഞ്ഞു. പ്രീതിയും സെക്രട്ടറി കണ്ണൻ അഞ്ചേരിയും മെംബർ മനു ജോയിയും ഇന്നലെ ഇവിടെയെത്തി നായ്ക്കൾക്കു ഭക്ഷണം നൽകുകയും വൃത്തിയാക്കുകയും ചെയ്തു. പരുക്കു പറ്റിയ നായ്ക്കളെയും പൂച്ചകളെയും സ്വന്തം കയ്യിലെ പണം മുടക്കി സിജോ ചികിത്സിച്ചിരുന്നു.സിജോയെ മാത്രം കണ്ടുപരിചയമുള്ള വീട്ടിലെ മിണ്ടാപ്രാണികൾ ഇന്നലെയും പരിഭ്രാന്തിയിലായിരുന്നു.
ചെറുപ്പം മുതൽ പലയിടത്തു നിന്നുമായി സിജോ കൊണ്ടുവന്നതാണ് ഈ നായ്ക്കളെ. ഇതിൽ ഒരെണ്ണത്തിന് തൊലിപ്പുറത്ത് ചികിത്സ ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ വൈദ്യുതി ഇല്ലാത്തത് പരിപാലനത്തെ ബാധിക്കുമെന്ന് പ്രീതി പറഞ്ഞു. ആരെങ്കിലും നായ്ക്കളെ ദത്തെടുക്കാൻ മുന്നോട്ടുവന്നാൽ അവർക്ക് കൈമാറാനും പോസ് തയാറാണ്. ഫോൺ: 8592050809.