തൃശൂർ∙ പിഎസ്സി പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തൃശൂർ പിഎസ്സി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. റീത്തുമായാണ് മാർച്ച് നടത്തിയത്.
കേരളത്തിലെ വിദ്യാസമ്പന്നരായ ഉദ്യാഗാർഥികളുടെ ജോലി എന്ന സ്വപ്നത്തിന്റെ ആശ്രയമായിരുന്ന പിഎസ്സി ഇന്ന് പാർട്ടി കമ്മിഷനായി മാറിയെന്ന് ബിനു ചുള്ളിയിൽ പറഞ്ഞു. ഒന്നാം റാങ്ക് കിട്ടിയ ഉദ്യോഗാർഥികൾക്ക് പോലും ജോലി കിട്ടാത്ത സാഹചര്യത്തിലും പിൻവാതൽ നിയമനം അരങ്ങ് തകർക്കുകയാണെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യവെ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.പ്രമോദ്, കാവ്യ രഞ്ജിത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഷിൽ ഗോപാൽ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ പാത്രമംഗലം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷെറിൻ ജില്ലാ തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ സജീർ ബാബു, സന്ദീപ് ചേർപ്പ്, സുജിത്ത് കുമാർ, കെ.പി.പ്രശോബ്, പഞ്ചു തോമസ്, ലിയാസ് ബാബു, ഹരൺ ബേബി, വൈഭവ്, ശ്രീജിത്ത് അവിണിശ്ശേരി, എഡ്വിൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

