ഇരിങ്ങാലക്കുട∙ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ പിടിച്ചു പരാതിക്കാർക്ക് നൽകുന്നതിൽ കഴിഞ്ഞ വർഷം സംസ്ഥാനത്ത് പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ ഒന്നാം സ്ഥാനം തൃശൂർ റൂറൽ പൊലീസിന്.
5.3 കോടി രൂപയോളമാണ് സ്പെഷൽ ഡ്രൈവിലൂടെ റൂറൽ പൊലീസ് തിരികെ പിടിച്ചത്. 2024ൽ റജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട
പണം തിരികെ പിടിച്ചാണ് ഒന്നാം സ്ഥാനത്ത് എത്തിയതെന്ന് റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണ കുമാർ അറിയിച്ചു. 2025ൽ റജിസ്റ്റർ ചെയ്ത കേസുകളിൽ സംസ്ഥാനതലത്തിൽ റൂറൽ പൊലീസ് നിലവിൽ നാലാം സ്ഥാനത്തുണ്ട്.
5,03,61,394 രൂപയാണ് ജില്ലയിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ കണ്ടെത്തിയത്.
സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിൽ ഉൾപ്പെട്ട
ഏകദേശം 10 ലക്ഷം രൂപയിലധികം വിലവരുന്ന ക്രിപ്റ്റോ കറൻസി കോടതി ഉത്തരവ് പ്രകാരം ഔദ്യോഗിക ഹാർഡ്വെയർ ക്രിപ്റ്റോ വോലറ്റിലേക്ക് മാറ്റാനും റൂറൽ പൊലീസിന് കഴിഞ്ഞു. ക്രിപ്റ്റോ കറൻസി, ബിറ്റ്കോയിൻ തട്ടിപ്പുകളിൽ നഷ്ടപ്പെട്ട
പണം തിരികെ പിടിക്കുന്നത് കേരളത്തിൽ ആദ്യമായാണ്. ഇരിങ്ങാലക്കുട സ്വദേശിയിൽ നിന്ന് 1.12 കോടി രൂപയോളം തട്ടിയെടുത്ത കേസിലാണ് ഈ നടപടി.
സംഭവത്തിൽ പരാതിക്കാരൻ നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ (എൻസിആർപി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്തത്.
തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നഷ്ടപ്പെട്ട പണം തിരികെ പിടിച്ചത്.
ക്രിപ്റ്റോ, ബിറ്റ് കോയിൻ വഴി നടക്കുന്ന സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകളിൽ പണം തിരികെ ലഭിക്കാനായി തൃശൂർ റൂറൽ ജില്ലയിൽ ഡിസിആർബി ഡിവൈഎസ്പിയുടെ പേരിൽ നേരത്തെ ഹാർഡ്വെയർ വോലറ്റ് വാങ്ങിയിരുന്നു. തട്ടിപ്പിൽ പ്രതി സ്വന്തമാക്കിയ ക്രിപ്റ്റോ കറൻസി ഈ സുരക്ഷിത വോലറ്റിലേക്ക് മാറ്റിയാണ് പൊലീസ് സൂക്ഷിച്ചിട്ടുള്ളത്.
കോടതിയുടെ അന്തിമ ഉത്തരവ് വരുന്ന മുറയ്ക്ക് ക്രിപ്റ്റോ കറൻസി പരാതിക്കാരന്റെ സ്വന്തം വോലറ്റിലേക്ക് മടക്കി നൽകുമെന്നു ബി.കൃഷ്ണകുമാർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

