കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മർദിച്ച സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് സ്റ്റേഷൻ മാർച്ചും ജനകീയ സദസ്സും നടത്തി. ചേലക്കര, പാഞ്ഞാൾ മണ്ഡലം കമ്മിറ്റികൾ ചേർന്നു പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ജനകീയ സദസ്സ് ഡിസിസി ജനറൽ സെക്രട്ടറി ഇ.വേണുഗോപാല മേനോൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ടി.ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ടി.എം.കൃഷ്ണൻ, ടി.എ.രാധാകൃഷ്ണൻ, വിനോദ് പന്തലാടി, പി.ടി.ജെയ്സൺ, പി.മോഹനൻ, സന്തോഷ് ചെറിയാൻ, കെ.പി.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
പഴയന്നൂർ പൊലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പഴയന്നൂർ, തിരുവില്വാമല, കൊണ്ടാഴി മണ്ഡലം കമ്മിറ്റികൾ ചേർന്നു നടത്തിയ ജനകീയ പ്രതിഷേധ സദസ്സ് പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് പഴയന്നൂർ മണ്ഡലം പ്രസിഡന്റ് സി.മനോജ് അധ്യക്ഷനായി. ശിവൻ വീട്ടിക്കുന്ന്, സി.ശ്രീകുമാർ, കെ.ജി.സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വള്ളത്തോൾ നഗർ ബ്ലോക്ക് കമ്മിറ്റി ചെറുതുരുത്തി പൊലീസ് സ്റ്റേഷനു മുൻപിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി. ഐ.
ഷാനവാസ് അധ്യക്ഷത വഹിച്ചു. വള്ളത്തോൾ നഗർ മണ്ഡലം പ്രസിഡന്റ് എം.
എ. മുഹമ്മദ് ഇഖ്ബാൽ, യൂത്ത് കോൺഗ്രസ് നേതാവ് പ്രസാദ് ആറ്റൂർ, കെ.
നാരായണൻകുട്ടി, ഒ. യു.
ബഷീർ, മഹേഷ് വെളുത്തേടത്ത്, മുസ്തഫ വരവൂർ, മുസ്തഫ തലശ്ശേരി, കെ. പ്രേമൻ, മായാ ഉദയൻ, പി.
ടി. തമ്പിമണി എന്നിവർ പ്രസംഗിച്ചു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]