തൃശൂർ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിലും വ്യാപക ക്രമക്കേടെന്ന് പരാതി. ജീവിച്ചിരിക്കുന്നവരെ മരിച്ചവരെന്ന് കാണിച്ച് വെട്ടിനീക്കിയതായും വർഷങ്ങൾക്ക് മുൻപ് മരിച്ചവരെ പോലും പട്ടികയിൽ നിലനിർത്തിയെന്നും ആരോപണമുണ്ട്.
വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര 16–ാം വാർഡിലുള്ള 30 പേരെ മരിച്ചവരെന്ന് കാണിച്ച് പട്ടികയിൽ നിന്ന് വെട്ടി. സിപിഎമ്മാണ് ഇതിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.
ഗുരുവായൂർ നഗരസഭയിൽ എൻസിപി ജില്ലാ സെക്രട്ടറി ഇ.പി.സുരേഷ്, മുൻ നഗരസഭ കൗൺസിലർ സരള രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ വെട്ടിമാറ്റപ്പെട്ടു.
വോട്ട് ചേർക്കാൻ അപേക്ഷ നൽകി ഹിയറിങ് കഴിഞ്ഞവരുടെ പേരുകൾ ചേർത്തിട്ടുമില്ല. വാർഡ് 43ലെ 19 വോട്ടർമാരുടെ പേര് വാർഡ് 45ലെ പട്ടികയിലാണ്.
വാർഡ് 28ലെ 97 പേരുടെ വോട്ടുകൾ വാർഡ് 18ലും.
ഇത് ഓഫിസിന്റെ ഭാഗത്തു നിന്നുണ്ടായ കൈപ്പിഴയാണെന്നും തിരുത്തുമെന്നും പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചിരുന്നെങ്കിലും അന്തിമ പട്ടികയിലും മാറ്റമുണ്ടായില്ല. സിപിഎമ്മിനെ സഹായിക്കുന്ന ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.
അതിരപ്പിള്ളി പഞ്ചായത്തിൽ ഒന്നാം വാർഡ് വോട്ടർ പട്ടികയിൽ 141 മുതൽ 143 വരെയുള്ള വോട്ടർമാരുടെ പേര് ആവർത്തിച്ച് വന്നിട്ടുണ്ട്. 425ാം നമ്പർ വോട്ടറുടെ രക്ഷകർത്താവിന്റെ പേര് ‘യ’ എന്നും 426ാം നമ്പറിലെ വോട്ടറുടെ പേര് ‘ ലവമന’ എന്നും രക്ഷകർത്താവിന്റെ പേര് ‘ത’ എന്നുമാണ്.
മരിച്ചവരുടെ പേരുകൾ ഇവിടെ നീക്കം ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]