
ഗുരുവായൂർ ∙ നഗരസഭ സംഘടിപ്പിച്ച തൊഴിൽമേള ‘പ്രതീക്ഷ 2025’ൽ അപേക്ഷകരുടെ വൻ തിരക്ക്. സംസ്ഥാനത്ത് ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം സംഘടിപ്പിച്ച തൊഴിൽമേളയിൽ 720 ഉദ്യോഗാർഥികൾ പങ്കെടുത്തു. 74 സ്ഥാപനങ്ങളിലേക്ക് 506 പേർ ചുരുക്കപ്പട്ടികയിൽ ഇടം നേടി.
38 പേർക്ക് തൊഴിൽ ഉറപ്പായി. തൊഴിൽമേള നഗരസഭ ചെയർപഴ്സൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ഡപ്യൂട്ടി ചെയർപഴ്സൻ അനിഷ്മ ഷനോജ് അധ്യക്ഷയായി. സ്ഥിരസമിതി അധ്യക്ഷരായ എ.എം.ഷെഫീർ, ശൈലജ സുധൻ, എ.എസ്.മനോജ്, ബിന്ദു അജിത്കുമാർ, എ.സായിനാഥൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ ഡോ.യു.സലിൽ, വിജ്ഞാന കേരളം ജില്ലാ മിഷൻ കോ ഓഡിനേറ്റർ എ.വി.
ജ്യോതിഷ് കുമാർ, എൻയുഎൽഎം കോ ഓഡിനേറ്റർ വി.എസ്.ദീപ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]