
വലപ്പാട്∙ മുൻ ആയുർവേദ ഡയറക്ടറും ആയുർവേദ ചികിൽസ രംഗത്തെ പ്രമുഖനുമായ തൃശൂർ വലപ്പാട് ചന്തപ്പടിയിൽ താമസിക്കുന്ന പൊക്കഞ്ചേരി ഡോ പി. ആർ പ്രേംലാൽ (79) അന്തരിച്ചു.
സംസ്കാരം ഞായറാഴ്ച വൈകീട്ട് 3 മണിക്ക് ഭവനത്തിൽ വച്ച് നടക്കുന്നതാണ്. പരേതനായ പൊക്കഞ്ചേരിരാമകൃഷ്ണൻ വൈദ്യരുടെ മകനാണ്.തിരുവനന്തപുരം ആയുർവേദ കോളജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പൂർത്തിയാക്കി,തൃശൂർ ജില്ലയുടെ തീരദേശമേഖലയിൽ ആയൂർവേദ ചികിത്സകനായും വിഷവൈദ്യനായും സേവനം ചെയ്തു.
രോഗികളോടുള്ള സമീപനം അദ്ദേഹത്തെ ജനഹൃദയങ്ങളിൽ മികച്ച സ്ഥാനം നൽകി.തൃശൂർ ജില്ല മെഡിക്കൽ ഓഫീസർ (DMO), ജോയിന്റ് ഡയറക്ടർ, ആയുർവേദ ഡയറക്ടർ എന്നീ ഉന്നതസ്ഥാനങ്ങൾ വഹിച്ചു.
ഇദ്ദേഹം ആയുർവേദ ഡയറക്ടറായ കാലഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറിലധികം പുതിയ ആയുർവേദ ആശുപത്രികൾ സ്ഥാപിച്ചത്. ഡയറക്ടർ സ്ഥാനത്തുനിന്നു 2001ൽ വിരമിച്ചശേഷം പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായി മൂന്ന് വർഷം സേവനമനുഷ്ഠിച്ചു.
ഭാര്യ : വാസന്തി മക്കൾ : ദേവൻ, ഡോ. ദേവി.
മരുമകൻ: ഡോ. രവീഷ് (Mobil: 9946203040 Dr.Prathyush Pookanchery) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]