
മാള ∙ റോഡ് നവീകരണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും മാരേക്കാട് മേഖലയിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടി വൈകുന്നു. ടൗണിൽ നിന്ന് 9 കിലോമീറ്റർ അകലെയുള്ള മാരേക്കാട്ടേക്ക് നിലവിൽ ഓട്ടോറിക്ഷ, ടാക്സി സർവീസുകളെ ആശ്രയിക്കേണ്ട
സ്ഥിതിയാണ്. മാള, പുത്തൻചിറ, അഷ്ടമിച്ചിറ, വെള്ളൂർ, മങ്കിടി എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് യാത്രാ ദുരിതം നേരിടുന്നവരിൽ ഭൂരിഭാഗവും. മാള, പുത്തൻചിറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് മാരേക്കാട്.
ചരിത്ര പ്രാധാന്യമുള്ള മാരേക്കാട് കടവ് സമീപത്താണ്.
ഒരുകാലത്ത് കോട്ടപ്പുറം ചാലിലൂടെ കടത്തുവഞ്ചികളിലൂടെയുള്ള ചരക്കു നീക്കം ഈ കടവു വഴിയായിരുന്നു.
കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച കെഎസ്ആർടിസി ബസ് ഇതിലൂടെ സർവീസ് നടത്തിയിരുന്നു. റോഡ് മോശമായതോടെ ഈ ബസ് അടക്കമുള്ളവയുടെ സർവീസ് നിർത്തിവച്ചു. റോഡ് നവീകരണം പൂർത്തിയായതോടെ നിർത്തിവച്ച ബസ് സർവീസുകൾ പുനരാരംഭിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ.
ഇതിനിടെ പുത്തൻചിറ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലവും വന്നു.
കുന്നത്തേരിയിൽ പാലം വന്നതോടെ പുത്തൻചിറയിലേക്കും അതുവഴി കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട മേഖലകളിലേക്കുമുള്ള പ്രധാന റോഡായി ഇതുമാറി.
പുത്തൻചിറ പ്രാഥമികാരോഗ്യ കേന്ദ്രം, മാള സബ് റജിസ്ട്രാർ ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ഇരു പഞ്ചായത്തു പരിധിയിൽ നിന്നുള്ളവരുടെ യാത്രാ ദുരിതവും കുറഞ്ഞു. പുത്തൻചിറയിൽ, അഷ്ടമിച്ചിറ മേഖലയിൽ നിന്ന് ഓട്ടോറിക്ഷയെ ആശ്രയിച്ചാണ് നാട്ടുകാർ ഇവിടേക്കും എത്തുന്നത്. കുഴൂർ പഞ്ചായത്ത് അടുത്തയിടെ ആരംഭിച്ച ഗ്രാമവണ്ടി മോഡലിൽ ബസ് സർവീസിനായി പഞ്ചായത്ത് ശ്രമം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]