
പട്ടിക്കാട് ∙ പാണഞ്ചേരി വില്ലേജിലെ ചുവന്നമണ്ണ്, കുതിരാൻ – ഇരുമ്പുപാലം എന്നിവിടങ്ങളിലായി 67 കുടുംബങ്ങൾക്ക് മന്ത്രി കെ.രാജൻ പട്ടയം വിതരണം ചെയ്തു. പാണഞ്ചേരി വില്ലേജിൽ രാജീവ് ഗാന്ധി ദശലക്ഷം നഗറിലെ 42 പേർക്കും ഇരുമ്പ് പാലം നിവാസികളായ 21 പേർക്കും അതിദരിദ്രർക്കുള്ള 4 പട്ടയങ്ങളുമാണ് മന്ത്രി വിതരണം ചെയ്തത്. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഒല്ലൂർ നിയോജക മണ്ഡലത്തിൽ മാത്രം 3000 വനഭൂമി പട്ടയം വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു.
30 വർഷക്കാലത്തിന് ശേഷം കേരളത്തിൽ റവന്യൂ-വനം വകുപ്പ് നടത്തുന്ന ജോയിന്റ് വെരിഫിക്കേഷൻ ഈ മാസം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ചുവന്നമണ്ണ് ജംക്ഷൻ മുതൽ പൂവൻചിറ റോഡ് വരെയുള്ള മരാമത്ത് റോഡ് നവീകരിച്ച് ടാറിട്ട
റോഡ് ആക്കി മാറ്റുന്നതിനായി സർക്കാർ അനുമതിലഭി ലഭിച്ചതായും മന്ത്രി അറിയിച്ചു.
ചുവന്നമണ്ണ്, കുതിരാൻ – ഇരുമ്പുപാലം സെന്ററുകളിൽ നടന്ന ചടങ്ങുകളിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കലക്ടർ അർജുൻ പാണ്ഡ്യൻ, തഹസിൽദാർ ടി.ജയശ്രീ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സ്ഥിര സമിതി അധ്യക്ഷരായ കെ.വി അനിത, സുബൈദ അബൂബക്കർ, ഇ.ടി.ജലജൻ, പഞ്ചായത്ത് അംഗങ്ങളായ പി.എ.ദീപു, ബിജോയ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, സബ് കലക്ടർ അഖിൽ വി. മേനോൻ, എഡിഎം ടി.മുരളി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]