
പാവറട്ടി തിരുനാൾ: ശനിയും ഞായറും ഗതാഗത നിയന്ത്രണം
പാവറട്ടി ∙ പാവറട്ടി തിരുനാളിനോടനുബന്ധിച്ച് ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പാവറട്ടി പൊലീസ് എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോ, എസ്ഐ അനുരാജ് എന്നിവർ പറഞ്ഞു. കാഞ്ഞാണിയിൽ നിന്നു പാവറട്ടി ഭാഗത്തേക്ക് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇന്ന് വൈകിട്ട് 2 മുതൽ മനപ്പടിയിൽ യാത്ര അവസാനിപ്പിച്ച് പൂവത്തൂർ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.
പറപ്പൂർ ഭാഗത്തു നിന്നു വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ താമരപ്പള്ളിയിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് പാവറട്ടി ബസ് സ്റ്റാൻഡ് വഴി ചാവക്കാട് ഭാഗത്തേക്ക് പോകേണ്ടതാണ്. പള്ളിയിലേക്ക് വരുന്ന ചെറുവാഹനങ്ങൾ പാർക്കിങ്ങിന് നിർദേശിച്ച സ്ഥലങ്ങളിൽ മറ്റു വാഹനങ്ങൾക്ക് തടസ്സം ഉണ്ടാകാത്ത രീതിയിൽ പാർക്ക് ചെയ്യണം.
പാവറട്ടി തിരുനാളിനോടനുബന്ധിച്ച് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉയർത്തിയ ബഹുനില ദീപാലങ്കാര പന്തൽ.
ചാവക്കാട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മുല്ലശേരി കൂമ്പുള്ളി പാലം കനാൽ ബണ്ട് റോഡു വഴി പടിഞ്ഞാറ് തിരിഞ്ഞ് ഇടിയഞ്ചിറ, തിരുനെല്ലൂർ മരുതയൂർ വഴി പോകണം.
തൃശൂർ ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങൾ ചിറ്റാട്ടുകര, താമരപ്പിള്ളി, വഴി പറപ്പൂർ റോഡിൽ പ്രവേശിച്ച് യാത്ര തുടരണം. പാവറട്ടി തീർഥകേന്ദ്രത്തിന് മുന്നിലുള്ള ഓട്ടോ പാർക്കിങ് 2 ദിവസത്തേക്ക് അനുവദിക്കില്ല.
സെന്ററിലും പള്ളിയോട് ബന്ധപ്പെട്ട റോഡുകളിലും വാഹന പാർക്കിങ് അനുവദിക്കില്ല.
വാഹനങ്ങളുടെ പാർക്കിങ്ങിനായി പ്രധാനമായി 12 ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. അൾത്താര അലങ്കാരത്തിന് 3 ലക്ഷത്തിന്റെ പൂക്കൾ
തിരുനാളിന് സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിലെ അൾത്താര അലങ്കാരത്തിന് 3 ലക്ഷം രൂപയുടെ പൂക്കളാണ് ഉപയോഗിക്കുന്നത്.
2 ലക്ഷം രൂപയുടെ ഫ്രഷ് പൂക്കളും ഒരു ലക്ഷം രൂപയുടെ ഡ്രൈ പൂക്കളുമാണ് ഉപയോഗിക്കുന്നത്. ഫ്രഷ് പൂക്കൾ കൂടുതലും ബെംഗളൂരുവിൽ നിന്നാണ് എത്തിച്ചിട്ടുള്ളത്.
വെള്ള നിറത്തിലുള്ള ലില്ലി പൂക്കളാണ് പ്രധാനം. കാർണിഷ്, ഹൈബ്രീഡ് കൃഷ്നാനന്ദ, ഗ്രീൻ ബട്ടൺ, പിങ്ക് ബട്ടൺ, ബ്ലാക്ക് തണ്ടർ എന്നിവയാണ് അലങ്കാരത്തിന് ഉപയോഗിക്കുന്ന മറ്റ് പൂക്കൾ.
പി.ജെ. കുര്യൻ, അലക്സ്, കെ.ജെ.ഡെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അൾത്താര അലങ്കാരം നടത്തുന്നത്.
ആവേശമായി മേളം ഫ്യൂഷൻ
പാവറട്ടി ∙ തെക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തിരുമുറ്റമേളം ഫ്യൂഷൻ ആസ്വാദകർക്ക് ആവേശമായി.
ബാൻഡ് വാദ്യവും വാട്ടർ ഡ്രമ്മും കൂടി സമന്വയിച്ച ഫ്യൂഷൻ പ്രത്യേക വേദിയിൽ അരങ്ങേറി. സി.ആർ.പി.
ബാൻഡ് സംഘം മൂവാറ്റുപുഴ ഹിറ്റ് ഗാനങ്ങളും ചടുലതാളവുമായി മിന്നിയപ്പോൾ ബെൽസ് മ്യൂസിക് ബാൻഡ് ഫ്യൂഷനിൽ തിളങ്ങി. തെക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ കെ.എഫ്.ലാൻസൺ, ജിൻ വർഗീസ്, ജോൺ ബെന്നീസ്, ജിൽസ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തിരുനാളിന് വ്യാപാരികളുടെ പന്തൽ
തിരുനാളിന് മാറ്റു കൂട്ടാൻ ബസ് സ്റ്റാൻഡ് പരിസരത്ത് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ ബഹുനില ദീപാലങ്കാര പന്തൽ ഉയർന്നു.
75 അടി ഉയരത്തിലുള്ള പന്തലിൽ ഒരു ലക്ഷം ബൾബുകൾ ഉപയോഗിച്ച് ഷെമീർ സൗണ്ടാണ് ദീപാലങ്കാരം നടത്തിയിട്ടുള്ളത്. 5 നിലകളിലായാണ് പന്തൽ.
30 ഡിസൈനുകളാണ് ഒരുക്കിയിട്ടുള്ളത്. ആർഷിദ് വെള്ളറക്കാടാണ് പന്തൽ നിർമാണം.
പന്തൽ ദീപാലങ്കാരം പഞ്ചായത്ത് പ്രസിഡന്റ് എം.എം.റജീന സ്വിച്ച് ഓൺ ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ജെ.
വർഗീസ് അധ്യക്ഷനായി. സി.എൽ.
റാഫേൽ, ഇ.വി. വിനോദ്, പി.ഐ.
റാഫേൽ, സി.പി. തോമസ്, എ.സി.
ജോർജ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]