
പുലിപ്പേടി മാറാതെ ജനം; മയക്കുവെടി വയ്ക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് എംഎൽഎ മന്ത്രിക്കു കത്തു നൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
ചാലക്കുടി ∙ ജനവാസമേഖലകളിൽ ഇറങ്ങിയ പുലിയെ കണ്ടെത്തി മയക്കുവെടി വച്ചു പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി എ.കെ.ശശീന്ദ്രനു സനീഷ്കുമാർ ജോസഫ് എംഎൽഎ കത്തു നൽകി. നാലാഴ്ചയായി പുലി ജനവാസ മേഖലയിൽ കറങ്ങിനടക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാണെന്നും തിരച്ചിലിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി നിയോഗിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.
കൊരട്ടി പഞ്ചായത്ത്, ചാലക്കുടി നഗരസഭ, കാടുകുറ്റി പഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനു പുറമേ, കഴിഞ്ഞ ദിവസം കോടശേരി പഞ്ചായത്തിലെ പീലാർമുഴിയിൽ വളർത്തുനായയെ പുലി ആക്രമിക്കുകയും ചെയ്തു.
ചാലക്കുടി മേഖലയിൽ പുലിയുടെ ആക്രമണം വർധിച്ചെന്നും എംഎൽഎ മന്ത്രിയെ അറിയിച്ചു. നഗരസഭയിലെ 18, 20, 22 വാർഡുകളിലെ നാട്ടുകാർ കണ്ണമ്പുഴ ക്ഷേത്രം ഹാളിൽ യോഗം ചേർന്നു പുലിയെ പിടികൂടാനുള്ള നടപടികൾ ശക്തമാക്കാൻ ആവശ്യപ്പെട്ടു.
ഡ്രോൺ പരിശോധന ശക്തമാക്കണമെന്നും പുഴയോരത്തെ അടിക്കാടുകൾ അടിയന്തരമായി വെട്ടിമാറ്റണമെന്നും ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. വിജയൻ മൂഴിക്കൽ അധ്യക്ഷത വഹിച്ചു.നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ ദീപു ദിനേശ്, നഗരസഭാ കൗൺസിലർ വി.ജെ.ജോജി, റസിഡന്റ്സ് അസോസിയേഷൻ കോഓർഡിനേഷൻ ട്രസ്റ്റ് പ്രസിഡന്റ് പി.ഡി.പോൾ പാറയിൽ, കെ.എം.ഹരിനാരായണൻ, കെ.ബി.മുരളീധരൻ, കെ.ഗുണശേഖരൻ, ജി.പത്മനാഭൻ, ജി.ബാബു എന്നിവർ പ്രസംഗിച്ചു.
ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞില്ല
മോതിരക്കണ്ണി ∙പുലി പട്ടിയെ ആക്രമിച്ച നമ്പ്യാർപടി എൻഎസ്എസ് കരയോഗം മേഖലയിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞില്ല. തിങ്കൾ രാവിലെയാണ് പത്ര വിതരണക്കാരൻ വീടുകളുടെ സമീപം പുലർച്ചെ പുലിയെ കണ്ടത്. അന്നേ ദിവസം രാത്രി കൂട്ടിലിട്ട പട്ടിയെ പുലി ആക്രമിച്ചിരുന്നു. ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് വനാതിർത്തി. പുലി വനത്തിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതയും വനം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.