ചൂണ്ടൽ∙ നാലംഗ സംഘം പെലക്കാട്ട് പയ്യൂരിൽ വീട് കയറി രണ്ടുപേരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ മേൽവീട്ടിൽ പ്രകാശൻ (65), ഭാര്യ ഓമന (55) എന്നിവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെയായിരുന്നു ആക്രമണം. പ്രകാശന്റെ ബന്ധുവായ പെൺകുട്ടിയെ അക്രമികളിൽ ഒരാൾ നിരന്തരം ശല്യം ചെയ്തത് പ്രകാശന്റെ മകൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വാൾ ഉപയോഗിച്ച് പ്രകാശനെ വെട്ടാൻ ശ്രമിക്കുന്നതിനിടെ കൈകൊണ്ട് തടഞ്ഞതോടെ പ്രകാശന്റെ കൈക്ക് വെട്ടേറ്റു.
ഓമനയെ അക്രമികൾ മർദിച്ചതായും പറയുന്നു. വീടിന്റെ മുൻപിൽ നിർത്തിയിരുന്ന പെട്ടി ഓട്ടോറിക്ഷയും രണ്ടു ബൈക്കുകളും തകർത്ത സംഘം വീടിന്റെ ജനൽചില്ലുകളും ഫർണിച്ചറും അടിച്ചു തകർത്തു.
വീട്ടുകാരുടെ പരാതിയിൽ കുന്നംകുളം പൊലീസ് കേസെടുത്തു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഉൗർജിതമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

