കൊടകര ∙ മറ്റത്തൂർ കൊടകര പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ചാറ്റുകുളം പാടശേഖര സമിതി കൃഷിയിറക്കിയ മുണ്ടകൻ നെൽച്ചെടികൾ ഉണങ്ങിക്കരിഞ്ഞത് കർഷകർക്ക് ദുരിതമായി. 100 ഏക്കറോളം വരുന്ന പാടത്ത്, കൃഷിയിറക്കിയ 50 ഏക്കറോളം സ്ഥലത്തെ നെല്ല് കതിരിടും മുൻപേ ഉണങ്ങിയെന്ന് കൃഷിയിറക്കിയ ദാമോദരൻ, പെരുമ്പിള്ളി സുഭാഷ്, കളത്തിൽ ഡേവിസ്, പണ്ടാരപറമ്പിൽ സുബ്രഹമണ്യൻ, തടത്തിൽ സുരേന്ദ്രൻ എന്നിവർ പറഞ്ഞു. കനാൽ വെള്ളം തുറന്നുവിടാൻ വൈകിയതാണ് കൃഷി ഉണങ്ങാൻ കാരണം.
വേനലിൽ കനാൽ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് ചാലക്കുടി ഇറിഗേഷൻ വകുപ്പും കർഷകരും ചേർന്ന സമ്മേളനത്തിൽ 20 ദിവസം കൂടുമ്പോൾ നാല് ദിവസം വെള്ളം തുറന്നു വിടാമെന്ന കരാറുണ്ടായിരുന്നു.
എന്നാൽ അത് മതിയാകില്ലെന്ന കർഷകരുടെ ആവശ്യം പരിഗണിച്ച് 15 ദിവസം കൂടുമ്പോൾ 4 ദിവസം എന്ന ടേൺ ആക്കിയെങ്കിലും, അധികം ഉറവില്ലാത്ത പ്രദേശത്ത് വെള്ളം പെട്ടെന്ന് വറ്റുന്നതാണ് കൃഷി ഉണങ്ങുന്നതിനും, ചെടികളുടെ ഓലകൾ കരിഞ്ഞുണങ്ങുന്നതിനും കാരണമെന്ന് കർഷകർ പറഞ്ഞു.
മെയിൻ കനാലിലൂടെ വെള്ളം ഒഴുകുമ്പോൾ കിലോമീറ്റർ ഇപ്പുറത്തുള്ള സ്ഥലങ്ങളിൽ ഉറവ വെള്ളം ലഭിക്കാത്തതാണ് കൃഷിയുണങ്ങുന്നതിന് കാരണം. ആദ്യമായാണ് കൃഷി ഇത്തരത്തിൽ ഉണങ്ങി കരിയുന്നതെന്ന് നാല് ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കിയ സുബ്രഹ്മണ്യൻ വെള്ളരിക്കൽ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് വിരിപ്പും മുണ്ടകനും പുഞ്ചയും കൃഷിയിറക്കിയിരുന്ന ഇവിടെ ഇപ്പോൾ വിരിപ്പും മുണ്ടകനും മാത്രമേയുള്ളു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

