ചാലക്കുടി ∙ ദേശീയപാതയിൽ മുരിങ്ങൂർ മേൽപാലത്തിന് സമീപം അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. കൊരട്ടി തിരുമുടിക്കുന്ന് സ്രാമ്പിക്കൽ തെക്കിനിയത്ത് ഫ്രാൻസിസിന്റെ ഭാര്യ ഷൈനിയാണു (53) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം.
എറണാകുളം ഭാഗത്തക്കു പോകുന്ന വാഹനങ്ങൾ അടിപ്പാത നിർമാണം നടക്കുന്ന ഭാഗം എത്തുന്നതിനു മുൻപായി തിരിച്ചു വിടുന്ന റോക്കി ടയേഴ്സിനു സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ ചാലക്കുടി ഭാഗത്ത് നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
ഷൈനി സംഭവസ്ഥലത്തു തന്നെ മരിച്ചു.
മകൻ ജിബിനോടൊപ്പം സെന്റ് ജയിംസ് ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു വീട്ടിലേക്കു മടങ്ങുകയായിരുന്നു ഷൈനി. ജിബിനാണു സ്കൂട്ടർ ഓടിച്ചിരുന്നത്.
താഴെ വീണു ജിബിനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. മകന്റെ കൺമുൻപിൽ അമ്മയുടെ ദാരുണാന്ത്യം നടന്നതു നാടിനെ കണ്ണീരിലാഴ്ത്തി. ഷൈനിയുടെ മൃതദേഹം സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ.
പോസ്റ്റ്മോർട്ടം ഇന്ന്. സംസ്കാരം ഇന്നു നടത്തും.
വിപിനാണു മറ്റൊരു മകൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]