
വിയ്യൂർ∙ സെൻട്രൽ ജയിലിൽ ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) സഹകരണത്തോടെ അന്തേവാസികൾക്ക് വിദൂര പഠനത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നു. ഇതിനായി ഇഗ്നോ കൊച്ചി റീജനൽ സെന്ററിന്റെ നേതൃത്വത്തിൽ ജയിലിൽ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.
പാഠപുസ്തകങ്ങളും പരീക്ഷാ ഫീസും സൗജന്യമാണ്.
കോൺടാക്ട് ക്ലാസുകൾ നടത്താനും പരീക്ഷ എഴുതാനും ജയിലിൽ സൗകര്യമൊരുക്കും. പഠനം ഗൗരവമായി കണ്ട് കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് ശിക്ഷാ കാലയളവിൽ ഇളവ് അനുവദിക്കുന്നതിന് ശുപാർശ ചെയ്യാനും ആലോചനയുണ്ട്. 785 ശിക്ഷാ പ്രതികള്ളതിൽ 10 ശതമാനം പേർ വിവിധ കോഴ്സുകൾക്ക് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആധാർ വിവരങ്ങൾ നിർബന്ധമായതിനാൽ വിദേശ തടവുകാർക്ക് കോഴ്സിൽ ചേരുന്നതിന് തടസ്സമുണ്ട്. ഇക്കാര്യം ഇഗ്നൊയുടെ ഡൽഹി ആസ്ഥാനവുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓറിയന്റേഷൻ പ്രോഗ്രാം ജയിൽ സൂപ്രണ്ട് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ഇഗ്നോ ഡപ്യൂട്ടി ഡയറക്ടർ പ്രസീദ ഉണ്ണിക്കൃഷ്ണൻ വിവിധ കോഴ്സുകളുടെ വിവരങ്ങളും സാധ്യതകളും വിവരിച്ചു. ജയിൽ വെൽഫെയർ ഓഫിസർ സാജി സൈമൺ, ജയിൽ അധ്യാപകൻ സനൂപ്, ഇഗ്നൊ പ്രതിനിധികളായ മുഹമ്മദ് അൻസാർ, സുജിനി ബാബു, രേഷ്മ സുരേഷ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]