
കയ്പമംഗലം ∙ ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി കനോലി കനാലിന്റെ തീരത്ത് പണിയുന്ന ബോട്ട് ജെട്ടിയുടെ നിർമാണം ഇഴയുന്നു. ഒരു വർഷം ആകുന്നു പൈലിങ് അടക്കമുള്ള പണികൾ ആരംഭിച്ചിട്ട്.
പെരിഞ്ഞനം-കയ്പമംഗലം പഞ്ചായത്തുകളുടെ അതിർത്തിയിൽ കാക്കാത്തുരുത്തി പാലത്തിന് സമീപം പഴയ കടവിലാണ് തൃശൂർ ജില്ലയിലെ ആദ്യത്തെ ബോട്ട് ജെട്ടി നിർമിക്കുന്നത്. 15 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള ബോട്ട് ജെട്ടിക്ക് 90 ലക്ഷം രൂപയാണ് ഫണ്ട്.
ഇറിഗേഷൻ വകുപ്പിനാണ് നിർമാണ ചുമതല.
ആറ് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നാണ് തുടക്കത്തിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ മാസത്തെ കനത്ത മഴയിൽ പൈലിങ് നടത്തുന്നതിന് ഉണ്ടാക്കിയ പ്ലാറ്റ്ഫോം വെള്ളത്തിൽ മുങ്ങിയിരുന്നു.
ബോട്ട് ജെട്ടിയുടെ ഡിസൈനിങ് മാറ്റവും കനാലിൽ ഉയർന്ന വെള്ളവുമാണ് നിർമാണത്തിന് താമസം വന്നതെന്നും മഴ മാറിയാൽ പ്രവർത്തനം വേഗം ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]