
ഒല്ലൂർ സെന്ററിലെ രൂക്ഷമായ ഗതാഗത കുരുക്ക് നിരീക്ഷിക്കാൻ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ 10 വർഷം മുൻപ് സ്ഥാപിച്ച ക്യാമറകൾ ഒരു വർഷമായി നിശ്ചലം. സെന്ററിന്റെ 4 വശവും പൊലീസ് സ്റ്റേഷനിൽ ഇരുന്ന് നിരീക്ഷിക്കാനായി ഒരുക്കിയ സംവിധാനം ഏറെ ഉപകാരപ്രദമായിരുന്നു.
കുരുക്ക് രൂക്ഷമാകുമ്പോൾ കൂടുതൽ പൊലീസിനെ നിയോഗിക്കാനാണു ക്യാമറ കൂടുതലായും ഉപയോഗിച്ചിരുന്നത്.
കൂടാതെ സെന്ററിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് കാരണക്കാരായവരെ കണ്ടെത്താനും പൊലീസിനു ഇത് സഹായകരമായിരുന്നു. 4 ലക്ഷം രൂപ ചെലവിട്ടാണ് 4 ക്യാമറകൾ സ്ഥാപിച്ചത്. ഇതിന്റെ കേടുപാടുകൾ തീർക്കുന്ന ചുമതല പൊലീസിനു വരത്തക്കവിധം ആയിരുന്നു അന്ന് ക്യാമറകൾ സ്ഥാപിച്ചത്.
എന്നാൽ ക്യാമറകളുടെ സംരക്ഷണം പൊലീസ് ഏറ്റെടുത്തില്ല. ഓരോ ക്യാമറകളും ഒടിഞ്ഞു തൂങ്ങി വീഴുമ്പോഴും പൊലീസ് അനങ്ങിയില്ല.
ഇപ്പോൾ 4 ക്യാമറകളും നിശ്ചലമായപ്പോഴും പൊലീസ് അറിഞ്ഞ മട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]