
പെരുമ്പി ∙ ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏറ്റവും പ്രായോഗികമായ പരിഹാരങ്ങളാണ് നടപ്പാക്കിയിരിക്കുന്നത് എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് വിമർശിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതയിലാണ് അതോറിറ്റി അധികൃതർ ഇക്കാര്യമറിയിച്ചത്.
കലക്ടർ പ്രഖ്യാപിച്ചാൽ റോഡ് മുഴുവനായി അടച്ചിടുമെന്ന മുന്നറിയിപ്പ് ഭീഷണിയുടെ സ്വരത്തിലുള്ളതാണെന്നും ആരോപണമുയരുന്നു. എന്നാൽ, തൃശൂർ – എറണാകുളം ദേശീയപാതയിലൂടെ ദിവസവും സഞ്ചരിക്കുന്ന സാധാരണക്കാരുടെ ജീവന് എന്തു സുരക്ഷയാണുള്ളതെന്ന ചോദ്യം ഉത്തരമില്ലാതെ തുടരുന്നു.
ചിറങ്ങരയ്ക്കും കൊരട്ടിക്കുമിടയിൽ പെരുമ്പിയിൽ ഇന്നലെ നിയന്ത്രണംവിട്ട
കാർ മലക്കംമറിഞ്ഞു മീഡിയനിലേക്ക് ഇടിച്ചു കയറി. കാറിലെ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചതിരിഞ്ഞു രണ്ടോടെയാണ് അപകടം. തൃശൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്നു കാർ.
കാറിനു കേടുപാടുകളുണ്ട്. ഇതേ ഭാഗത്ത് ഒരു വർഷത്തിനിടെയുണ്ടായത് 50 അപകടങ്ങളാണ്.
ഇവിടെ റോഡ് മുഴച്ചു പൊന്തിയ നിലയിലായിട്ടു മാസങ്ങളായി. അപകട
മുന്നറിയിപ്പിന് സംവിധാനങ്ങൾ ഒന്നുമില്ല.
വാഹനങ്ങൾ വേഗം കുറച്ചു പോകാൻ വഴിയൊരുക്കുന്നതിനു തുടർച്ചയായ വെളുത്ത വരകളിട്ടുള്ള സംവിധാനം (റംബിൾ സ്ട്രിപ്പ്) 50 മീറ്റർ ഇടവിട്ടു കഴിഞ്ഞ വർഷം സ്ഥാപിച്ചിരുന്നെങ്കിലും അതെല്ലാം മാസങ്ങൾക്കു മുൻപേ അപ്രത്യക്ഷമായി. ഒരു മാസത്തിനുള്ളിൽത്തന്നെ 4 അപകടങ്ങളുണ്ടായി.
റോഡിലുണ്ടായ നൂറുകണക്കിനു കുഴികൾ ഇതുവരെ അടച്ചിട്ടില്ല. ടാറിങ് പാളിയായി പൊളിഞ്ഞും കുഴികൾ രൂപപ്പെട്ടു.
ടാറിങ്ങിലെ മെറ്റലും ഇടയ്ക്കു നടത്തുന്ന ഗുണനിലവാരമില്ലാത്ത കുഴിയടയ്ക്കലിന്റെ ഭാഗമായി റോഡിൽ ചിതറിക്കിടക്കുന്ന മെറ്റൽച്ചീളുകളും അപകടകാരണങ്ങളാണ്.
പുതുക്കാട് ∙ താലൂക്ക് ആശുപത്രിയിൽ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഐസലേഷൻ വാർഡിന്റെ സീലിങ് തകർന്നുവീണു. രാവിലെ 10നായിരുന്നു അപകടം.
വാർഡ് കെട്ടിടത്തിലേക്കു കയറുന്നിടത്ത് വരാന്തയിലെ സീലിങ്ങാണ് തകർന്നത്.മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ഇലക്ട്രിക് ജോലികൾ തീരാത്തതിനാൽ ഇത് രോഗികൾക്കായി തുറന്നുകൊടുത്തിട്ടില്ല. കഴിഞ്ഞ ദിവസം ഇലക്ട്രിക് ജോലിക്കായി പിവിസി ഷീറ്റിൽ തീർത്ത സീലിങ്ങിന്റെ ഒരു ഭാഗം അഴിച്ചിരുന്നു.
ഇതിനുശേഷം ശരിയായി ഉറപ്പിക്കാത്തതാണ് പ്രശ്നമായതെന്നും കാറ്റിലാണ് സീലിങ് അടർന്നുവീണതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും ചേർത്ത് ഒന്നേമുക്കാൽ കോടി രൂപയിലാണ് ഐസലേഷൻ വാർഡ് നിർമിച്ചത്. തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]