
കാഞ്ഞാണി ∙ ബസ് പണിമുടക്ക് കൂസാതെ തൃശൂർ– കാഞ്ഞാണി റൂട്ടിൽ കിരൺ ബസ് സർവീസിന്റെ 14 സ്വകാര്യ ബസുകളും കെഎസ്ആർടിസിയുടെ ഒരു സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെ 3 ബസുകളും സർവീസ് നടത്തി. പണിമുടക്ക് ദിവസങ്ങളിൽ വർഷങ്ങളായി ഇവർ സർവീസ് നടത്തുന്നത് പതിവാണ്.
പണിമുടക്കുന്ന മറ്റു ബസ് സംഘടനകൾ ഇവരെ തടയാറുമില്ല.
തൃശൂർ– കാഞ്ഞാണി– വാടാനപ്പള്ളി –തൃപ്രയാർ റൂട്ടിൽ 8 ബസുകളും തൃശൂർ– കാഞ്ഞാണി– വാടാനപ്പള്ളി–ചേറ്റുവ റൂട്ടിൽ ഒരു ബസും തൃശൂർ– കാഞ്ഞാണി–ചാവക്കാട് റൂട്ടിൽ 5 ബസുകളുമടക്കം 14 കിരൺ ബസുകളാണ് ഓടിയത്. ഇതിൽ ഒരു ബസ് കാരമുക്ക് വിളക്കുംകാൽ വഴി പാലാഴിയിലേക്കും സർവീസ് നടത്തി. ഈ ബസുകളെല്ലാം കാഞ്ഞാണി സ്റ്റാൻഡിൽ കയറിയാണ് സർവീസ് നടത്തിയത്. രാവിലെയും വൈകിട്ടും സ്വകാര്യബസുകളിൽ യാത്രക്കാരുടെ തിരക്കായിരുന്നു.
തൃശൂരിൽ നിന്ന് കാഞ്ഞാണി– വാടാനപ്പള്ളി വഴി ഗുരുവായൂരിലേക്കാണ് കെഎസ്ആർടിസിയുടെ ഒരു സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് നടത്തിയത്. കെഎസ്ആർടിസിയുടെ മറ്റു 2 ബസുകൾ തൃശൂരിൽ നിന്ന് വാടാനപ്പള്ളി വഴി തൃപ്രയാറിലേക്കാണ് സർവീസ് നടത്തിയത്. അതേ സമയം തൃശൂരിൽ നിന്ന് കാഞ്ഞാണി വഴി അന്തിക്കാട് മേഖലയിലേക്ക് ബസുകളൊന്നും സർവീസ് നടത്തിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]