
ഗുരുവായൂരിൽ വനിതകൾക്ക് സുരക്ഷിത താമസം; ഷീ സ്റ്റേ ഹോം ഉദ്ഘാടനം ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗുരുവായൂർ ∙ നഗരത്തിൽ എത്തുന്ന വനിതകൾക്ക് മിതമായ നിരക്കിൽ സുരക്ഷിതമായി താമസിക്കാൻ നഗരസഭ നിർമിച്ച ‘ക്യാപ്റ്റൻ ലക്ഷ്മി ഷീ സ്റ്റേ ഹോം’ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷനായി. വടക്കേ ഔട്ടർ റിങ് റോഡിൽ അഗതി മന്ദിരം അങ്കണത്തിൽ 15 സെന്റ് സ്ഥലത്ത് 4 നിലകളിലായി 1164 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കെട്ടിടം നിർമിച്ചത്. താഴത്തെ നിലയിൽ ഓഫിസ്, സ്വീകരണ കേന്ദ്രം, ഭക്ഷണശാല.ഒന്നും രണ്ടും നിലകളിൽ 7 മുറികളിൽ 70 കിടക്കകളുള്ള ഡോർമിറ്ററി. മൂന്നാം നിലയിൽ 24 കിടക്കകളുള്ള 7 മുറികൾ. കെട്ടിടത്തിൽ ലിഫ്റ്റ്, ജനറേറ്റർ എന്നിവ കൂടി സ്ഥാപിക്കാനുണ്ട്. നഗര ഉപജീവന മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ ഷീ സ്റ്റേ ലോഡ്ജിന്റെ നടത്തിപ്പു ചുമതല ഏറ്റെടുക്കും. ജൂലൈ ആദ്യ വാരം മുതൽ പ്രവർത്തന സജ്ജമാകും.ഉദ്ഘാടന സദസ്സിൽ ക്യാപ്റ്റൻ ലക്ഷ്മിയുടെ മകളും മുൻ എംപിയുമായ സുഭാഷിണി അലി മുഖ്യാതിഥിയായി. മുരളി പെരുനെല്ലി എംഎൽഎ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, സെക്രട്ടറി എച്ച്.അഭിലാഷ് കുമാർ എന്നിവർ പ്രസംഗിച്ചു.